പത്തനാപുരം: അശ്ലീല ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായി പരാതി. പത്തനാപുരം സ്വദേശിയും എ ഐ വൈ എഫ് പത്തനാപുരം മണ്ഡലം സെക്രട്ടറിയുമാ അര്‍ഷാദിനാണ് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം എത്തിയത്.
ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളിലിടുമെന്നും അല്ലാത്തപക്ഷം പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ അര്‍ഷാദിന് ഫോണ്‍ വന്നത്.
തുടര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വാട്സ് ആപ്പില്‍ അയക്കുകയും ചെയ്തു. ഗൂഗിള്‍ പേ വഴി അയ്യായിരം രൂപ ഉടന്‍ അയയ്ക്കണമെന്നാണിവര് ആവശ്യപ്പെട്ടത്.
ഫോണ്‍ കോള്‍ തുടര്‍ച്ചയായി വന്നതോടെ ഇയാള്‍ സൈബര്‍ സെല്ലില്‍ പരാതി നല്കി. മഹാരാഷ്ട്രയില്‍ നിന്നുമാണ് ഭീഷണി വന്നതെന്ന് സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചു.