ഡർബൻ: വന്യമൃഗങ്ങൾ സിംഹത്തിന്റെ അലർച്ചെയേക്കാൾ ഭയക്കുന്നതു മനുഷ്യശബ്ദത്തെ. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ സംരക്ഷിത വനമേഖലയിൽ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
വനത്തിന്റെ പല ഭാഗങ്ങളിൽ ഒളിപ്പിച്ച സ്പീക്കറുകളിലൂടെ മനുഷ്യശബ്ദം കേൾപ്പിക്കുകയായിരുന്നു. പ്രാദേശിക ഭാഷകളിലെ സാധാരണ സംഭാഷണങ്ങളാണു കേൾപ്പിച്ചത്. 95 ശതമാനം മൃഗങ്ങളും ഭയചകിതരായി.
ആന, ജിറാഫ്, മാൻ, പുള്ളിപ്പുലി, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളിലായിരുന്നു പരീക്ഷണം. അതേസമയം, സിംഹത്തിന്റെ അലർച്ചയും മുരൾച്ചയും മൃഗങ്ങളിൽ വലിയ ചലനമുണ്ടാക്കിയില്ല.
ചില ഘട്ടത്തിൽ ആനകൾ ശബ്ദത്തിന്റെ ഉറവിടത്തെ നേരിടാൻ തയാറെടുക്കുകയുമുണ്ടായി.മനുഷ്യനുമായുള്ള സന്പർക്കം അങ്ങേയറ്റം ആപത്കരമാണെന്ന ധാരണ വന്യമൃഗങ്ങൾക്കുള്ളതായി പഠനം തെളിയിക്കുന്നു.