കാട്ടാനകള്‍ കൂട്ടമായി കൃഷിസ്ഥലത്തേക്ക് ഇറങ്ങുന്നത് കണ്ട് നിര്‍ത്താതെ കുരച്ച പട്ടിയ്ക്ക് നഷ്ടമായത് സ്വന്തം കൂട്. പട്ടിയുടെ കുര കേട്ട് കലിമൂത്ത ആന വന്ന് പട്ടിക്കൂട് തകര്‍ക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി മഠപ്പുരച്ചാലിലെ കൃഷിയിടത്തിലാണ് സംഭവം. കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയപ്പോള്‍ നായ കുരച്ച് ബഹളം വെയ്ക്കുകയായിരുന്നു.
ഇതുകേട്ട് കലി പൂണ്ട ആനകളിലൊന്ന് പട്ടിയുള്ള കൂട് തള്ളി മറിച്ചിടുകയായിരുന്നു. വാഴപടവില്‍ സേവ്യറിന്റെ കൃഷിയിടത്തില്‍ എത്തിയ കാട്ടാനയാണ് വീട്ടു മുറ്റത്തെ കൂട്ടില്‍ കിടന്ന പട്ടിയെ അക്രമിച്ചത്.
വീടിന് പത്ത് മീറ്റര്‍ മാത്രം അകലെയാണ് പട്ടിക്കൂട് ഉണ്ടായിരുന്നത്. കൂടിന്റെ പലക തകര്‍ന്നുണ്ടായ വിടവിലൂടെ പട്ടി പുറത്ത് ചാടി ഓടി രക്ഷപ്പെടുകയും ചെയ്തു.