കോ​ഴി​ക്കോ​ട്ട് കാ​ട്ടു​പ​ന്നി​ക​ള്‍​ക്ക് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി; ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ നി​ര്‍​ദേ​ശം


കോ​ഴി​ക്കോ​ട്: മ​രു​തോ​ങ്ക​ര ജാ​ന​കി​ക്കാ​ട്ട് കാ​ട്ടു​പ​ന്നി​ക​ള്‍ ച​ത്ത​ത് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കാ​ട്ടു​പ​ന്നി​ക​ളു​ടെ ര​ണ്ടു സാ​മ്പി​ളു​ക​ളി​ലാ​ണ് വൈ​റ​സ് സാ​ന്നി​ധം സ്ഥി​രീ​ക​രി​ച്ച​ത്.​

നി​പ​ബാ​ധി​ത പ്ര​ദേ​ശ​മാ​ണ് മ​രു​തോ​ങ്ക​ര. ഇ​വി​ടെ​യു​ള്ള മു​ഹ​മ്മ​ദ​ലി​യാ​ണ് ഓ​ഗ​സ്റ്റ് 30ന് ​കോ​ഴി​ക്കോ​ട് ഇ​ഖ്‌​റ ആ​ശു​പ​ത്രി​യി​ല്‍ നി​പ ബാ​ധി​ച്ച് മ​രി​ച്ച​ത്.

അ​തി​നി​ട​യ്ക്കു കാ​ട്ടു​പ​ന്നി​ക​ള്‍ ച​ത്തു​കി​ട​ന്ന​ത് നി​പ ബാ​ധി​ച്ചി​ട്ടാ​ണോ എ​ന്ന സം​ശ​യം ജ​നി​പ്പി​ച്ചി​രു​ന്നു.​ അ​തി​നാ​ല്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ നി​പ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.​

എ​ന്നാ​ല്‍ നി​പ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.ജാ​ന​കി​ക്കാ​ടി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള പ​ന്നി ഫാ​മു​ക​ളി​ല്‍നി​ന്ന് ര​ണ്ടു സാ​മ്പി​ളു​ക​ളും വ​ന​ത്തി​നു​ള്ളി​ല്‍ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ​ന്നി​ക​ളു​ടെ ര​ണ്ടു സാ​മ്പി​ളു​ക​ളു​മ​ട​ക്കം നാ​ലു സാ​മ്പി​ളു​ക​ളാ​ണ് ഭോ​പ്പാ​ലി​ലെ ദേ​ശീ​യ വൈ​റോ​ജി ഇ​ന്‍​സ്റ്റി​ട്യൂ​ട്ടി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്ന​ത്.​

ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളു​ടെ സാ​മ്പി​ളി​ല്‍ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.പ​ന്നി​പ്പ​നി ബാ​ധി​ച്ചാ​ല്‍ പ​ന്നി​ക​ള്‍ ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

മ​നു​ഷ്യെ​ര ഇ​തു ബാ​ധി​ക്കി​ല്ലെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.​ക​ടു​ത്ത പ​നി, മൂ​ക്കി​ല്‍ നി​ന്ന് സ്ര​വം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍.

പ​ന്നി​ക​ളെ വ്യാ​പ​ക​മാ​യി കൊ​ന്നൊ​ടു​ക്കു​ന്ന​താ​ണ് രോ​ഗം. കാ​ട്ടു​പ​ന്നി​ക​ള്‍ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ക​രു​തെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.​

 

Related posts

Leave a Comment