ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ കാട്ടുതീ അണയാതെ തുടരുന്നു. പൗരി മേഖലയിലെ തപ്ലിയില് കൃഷിയിടത്തിലേക്കു പടര്‍ന്ന കാട്ടുതീ നിയന്ത്രിക്കുന്നതിനിടെ പൊള്ളലേറ്റ് ഋഷികേശ് എയിംസില്‍ ചികിത്സയിലായിരുന്ന 65 കാരി മരിച്ചു. ഇതോടെ കാട്ടുതീയിൽപ്പെട്ടു മരിച്ചവരുടെ എണ്ണം അഞ്ചായി.
ഗംഗോലിഹാത്ത് വനമേഖലയില്‍ ആളുകൾ തീയിട്ടതാണ് അപകടത്തിനു കാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്നു നാലുപേര്‍ക്കെതിരേ വനം വകുപ്പ് കേസെടുത്തു.
അതിനിടെ ഇന്നോ, നാളെയോ സംസ്ഥാനത്തു മഴ ലഭിച്ചുതുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞവര്‍ഷം നവംബര്‍ മുതൽ ഇതുവരെ വനമേഖലയിൽ 910 ഇടങ്ങളിൽ കാട്ടുതീ ഉണ്ടായി.
1,145 ഹെക്ടര്‍ വനമേഖലയെ ഇതു ബാധിച്ചുവെന്നുമാണ് കണക്കുകൾ. കുമയൂൺ മേഖലയിൽ 44 ശതമാനത്തോളം കാടു കത്തിനശിച്ചു. ഇതിൽ 90 ശതമാനവും ആളുകൾ തീയിട്ടതാണ്.