ഓട്ടവ: അതിവേഗം പടരുന്ന കാട്ടുതീ അണയ്ക്കാൻ സൈന്യത്തിന്റെ സഹായം തേടി കനേഡിയൻ പ്രവിശ്യയായ ആൽബെർട്ട. കാട്ടുതീ നിയന്ത്രിക്കാൻ സൈന്യത്തെ നിയോഗിക്കണമെന്ന് കാനഡയിലെ ഫെഡറൽ സർക്കാരിനോട് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് അഭ്യർഥിച്ചു.
കാട്ടുതീ പടർന്നതോടെ ആൽബെർട്ടയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചവരെ 94 ഇടങ്ങളിലാണ് കാട്ടുതീ ആളിപ്പടർന്നത്.
ഇതിൽ 27 ഇടങ്ങളിൽ തീ നിയന്ത്രണാതീതമാണ്. നിരവധി വീടുകൾ കത്തി നശിച്ചു. മേഖലയിൽ നിന്ന് 29,000ലേറെ ആളുകളെ ഒഴിപ്പിച്ചു.
തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.
ക്യുബെക്ക്, ഒന്റാറിയോ എന്നിവ ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കാൻ ആൽബർട്ടയിലേക്ക് പറന്നിട്ടുണ്ട്.