ക​ണ്ണൂ​രി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് ദാ​രു​ണാ​ന്ത്യം; മ​രി​ച്ച​ത് പാ​നൂ​ര്‍ സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍

ക​ണ്ണൂ​ര്‍: പാ​നൂ​രി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. വ​ള്ളി​യാ​യി സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പാ​നൂ​രി​ലെ കൃ​ഷി​യി​ട​ത്തി​ല്‍​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​യാ​ളു​ടെ ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റി​രു​ന്നു. സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ​ള്ള്യാ​യി സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും ചെ​ണ്ട​യാ​ട്ടാ​ണ് ശ്രീ​ധ​ര​ന്‍റെ കൃ​ഷി​യി​ട​മു​ള്ള​ത്. രാ​വി​ലെ അ​വി​ടെ കൃ​ഷി പ​ണി​ക്കാ​യി പോ​യ​താ​യി​രു​ന്നു. ഇ​വി​ടെ വ​ച്ച് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ദേ​ഹ​മാ​സ​ക​ലം സാ​ര​മാ​യി പ​രി​ക്കേ​റ്റ് ചോ​ര​യി​ല്‍ മു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ശ്രീ​ധ​ര​നെ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് ഇ​തി​നു മു​ന്‍​പും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു എ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment