ടിക് ടോക് ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ലക്ഷക്കണക്കിന് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന തദ്ദേശീയമല്ലാത്ത ഏത് ആപ്ലിക്കേഷനും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി പരിഗണിക്കുമെന്നാണ് സുക്കര്‍ബെര്‍ഗ് വ്യക്തമാക്കിയത്.
ഏതെങ്കിലും അമേരിക്കന്‍ കമ്പനി ഏറ്റെടുക്കാത്തപപക്ഷം ടിക്ടോകിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ടിക്ടോകിനെ സ്വന്തമാക്കുമോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു സുക്കര്‍ബര്‍ഗ് പറഞ്ഞത്. ടിക്ടോകിന്റെ നിലവിലുള്ള അസാധാരണ സാഹചര്യത്തില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനില്ല. എന്നാല്‍ യുഎസില്‍ ടിക്ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
അതിനാല്‍ ടിക്ടോകുമായുള്ള എല്ലാ ഡീലുകളും ഏറെ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യാനാവൂ എന്നും അദ്ദേഹം വിശദീകരിച്ചു. ടിക് ടോക്കിനു സമാനമായ റീല്‍സ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അമേരിക്കയില്‍ ലോഞ്ച് ചെയ്തിരുന്നു.
ടിക്ടോക് നിരോധനത്തിലൂടെ ലഭിക്കുന്ന ഉപഭോക്താക്കളെ റീല്‍സിലൂടെ തിരിച്ചുപിടിക്കാമെന്നാണ് പലരുടേയും കണക്കുകൂട്ടല്‍. ഈ വര്‍ഷം ഇതില്‍ നിന്നും തക്കതായ ലാഭം കമ്പനി പ്രതീക്ഷിക്കുന്നില്ലെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.