വിവാദങ്ങളും പരിഹാസങ്ങളും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പുത്തരിയല്ല. പാല്‍കുപ്പി, അമുല്‍ ബേബി തുടങ്ങിയ ഓമനപ്പേരുകളും രാഹുലിനെ കളിയാക്കി ഇറങ്ങിയിട്ടുണ്ട്. അടുത്തകാലത്ത്, മോദിയ്ക്കെതിരെ ശക്തമായ പ്രസ്താവനകളുമായി രാഹുല്‍ രംഗത്തെത്തിയപ്പോള്‍ ആരാധകര്‍ ഇത്തിരി പ്രതീക്ഷിച്ചു. രാഹുല്‍ മോദിയെ മലര്‍ത്തിയടിക്കും എന്നു തന്നെ വിചാരിച്ചു. എന്നാല്‍ ഇപ്പോഴിതാ രാഹുലിന് വീണ്ടും തിരിച്ചടിയായി പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ കല്യാണം കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്ന ചോദ്യവുമായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിറ്റ് ചാറ്റ് എന്ന യൂട്യൂബ് ചാനല്‍ തെരുവിലിറങ്ങിയപ്പോഴാണ് രാഹുലിന് തിരിച്ചടി നല്‍കികൊണ്ട് പെണ്‍കുട്ടികള്‍ ചില പ്രതികരണങ്ങള്‍ നടത്തിയത്.
നിലവിലെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും, ഉടന്‍ അധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ സാധ്യതയുമുള്ള രാഹുല്‍ ഗാന്ധി നിങ്ങളെ പ്രെപ്പോസ് ചെയ്താല്‍ എന്താകും പ്രതികരണമെന്നറിയുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. ദൗര്‍ഭാഗ്യവശാല്‍ ഒരാള്‍ പോലും രാഹുല്‍ ഗാന്ധിയെ തന്റെ ബോയ് ഫ്രണ്ട് ആക്കാനോ, വിവാഹം ചെയ്യാനോ ആഗ്രഹിക്കുന്നില്ല എന്നാണ് പെണ്‍കുട്ടികളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്. രാഹുല്‍ ഗാന്ധിയോട് അമ്മയുടെ സാരി തുമ്പില്‍ നിന്നും പുറത്ത് വരാനും, ഐക്യു വര്‍ദ്ധിപ്പിക്കാനും ചിലര്‍ ആവശ്യപ്പെടുന്നു. കൂട്ടത്തില്‍ ഒരാള്‍ മോദിജി പ്രൊപ്പോസലുമായി വന്നാല്‍ താന്‍ ആലോചിക്കും എന്നാല്‍ രാഹുല്‍ ഗാന്ധിയെ പരിഗണിക്കുകയില്ലെന്നും അഭിപ്രായപ്പെടുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലെ സംഘപരിവാര്‍ ഗ്രൂപ്പുകളെല്ലാം വലിയ ആവേശത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ വീഡിയോയ്ക്കെതിരെ ഒട്ടേറെ പേര് ഷിറ്റ് ചാറ്റിന്റെ ഫേസ്ബുക്ക് പേജിലും, യൂട്യൂബിലും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ദേശീയ നേതാവിനെ അപമാനിക്കാന്‍ കരുതിക്കൂട്ടി പുറത്തിറക്കിയ വീഡിയോയാണിതെന്നും ആരോപണങ്ങള്‍ ഉയരുന്നു.