ക്രൈസ്റ്റ്ചർച്ച്: ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന ന്യൂസിലൻഡ്- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറിയത് രസകരമായ സംഭവം.
ന്യൂസിലൻഡ് ഓപ്പണർ വിൽ യംഗ് ഒരു പന്തിൽ അടിച്ചെടുത്തത് ഏഴു റണ്‍സ്. അമിതാവേശം കാണിച്ച ബംഗ്ലാദേശ് ഫീൽഡർമാരുടെ കൈ അയച്ചുള്ള സഹായമാണ് സിക്സർ പോലും അടിക്കാതെ വിൽ യംഗിന് ഏഴു റണ്‍സ് സമ്മാനിച്ചത്. ഓവർ ത്രോ ബൗണ്ടറി അടക്കമായിരുന്നു ഏഴ് റൺസ്.
ആദ്യ ദിനം അവസാനിക്കുന്പോൾ ന്യൂസിലൻഡ് ഒരു വിക്കറ്റിന് 349 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 186 റണ്‍സുമായി ലാഥവും 99 റണ്‍സുമായി ഡെവോണ്‍ കോണ്വെയുമാണു ക്രീസിൽ.
54 റണ്‍സ് എടുത്ത യംഗിനെയാണ് നഷ്ടമായത്. ഒരു ദിവസം ഒരു ന്യൂസിലൻഡ് ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറാണു ലാഥത്തിന്റേത്.