വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിന്റെ പരിമിത ഓവർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കെയ്ൻ വില്യംസണ് പടിയിറങ്ങി.
ട്വന്റി-20, ഏകദിന ടീമുകളുടെ ക്യാപ്റ്റൻസിയാണ് വില്യംസണ് ഉപേക്ഷിച്ചത്. ഐസിസി ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ ന്യൂസിലൻഡ് പുറത്തായതിനു പിന്നാലെയാണ് വില്യംസണിന്റെ തീരുമാനം.
ക്യാപ്റ്റൻസി ഉപേക്ഷിച്ചെന്നതു മാത്രമല്ല, 2024-25 സീസണിലേക്കുള്ള ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് കരാറും വില്യംസണ് വേണ്ടെന്നുവച്ചു. 2022 ഡിസംബറിൽ വില്യംസണ് ടെസ്റ്റ് ക്യാപ്റ്റൻസി ഉപേക്ഷിച്ചതാണ്. അന്നു മുതൽ ടിം സൗത്തിയാണ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻ.