വി​ല്യം കോ​ട്ട ഇ​നി മു​ത​ൽ ‘വി​ജ​യ് ദു​ർ​ഗ്’; സെ​ന്‍റ് ജോ​ർ​ജ് ഗേ​റ്റ് ഇ​നി ശി​വാ​ജി ഗേ​റ്റ്; കി​ച്ച​ണ​ർ ഹൗ​സ് മ​നേ​ക് ഷാ ​ഹൗ​സ് എ​ന്നും അ​റി​യ​പ്പെ​ടും

പേ​രു​മാ​റ്റി ച​രി​ത്രം മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ കോ​ൽ​ക്ക​ത്ത​യി​ലെ പ്ര​ശ​സ്ത​മാ​യ വി​ല്യം കോ​ട്ട​യും വീ​ണു. ക​ര​സേ​ന​യു​ടെ കി​ഴ​ക്ക​ൻ ക​മാ​ൻ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ല്യം ഫോ​ർ​ട്ടി​നെ സൈ​ന്യം പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു. ‘വി​ജ​യ് ദു​ർ​ഗ്’ എ​ന്നാ​ണ് വി​ല്യം കോ​ട്ട​യു​ടെ പു​തി​യ പേ​ര്.

ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കോ​ട്ട​യ്ക്കു​ള്ളി​ലെ ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കും പു​തി​യ പേ​രു​ക​ൾ ന​ൽ​കി​യ​താ​യി സൈ​ന്യം അ​റി​യി​ച്ചു. സെ​ന്‍റ് ജോ​ർ​ജ് ഗേ​റ്റ് ഇ​നി ശി​വാ​ജി ഗേ​റ്റ് എ​ന്ന​റി​യ​പ്പെ​ടും. കി​ച്ച​ണ​ർ ഹൗ​സി​നെ മ​നേ​ക് ഷാ ​ഹൗ​സ് എ​ന്നാ​ണ് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

കോ​ട്ട​യ്ക്കു​ള്ളി​ലെ റ​സ്സ​ൽ ബ്ലോ​ക്കി​നെ ബാ​ഗ ജ​തി​ൻ ബ്ലോ​ക്ക് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു. ഹൂ​ഗ്ലി ന​ദി​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്താ​ണ് കോ​ട്ട സ്ഥി​തി​ചെ​യ്യു​ന്ന​ത്.

1781ൽ ​നി​ർ​മി​ച്ച കോ​ട്ട​യ്ക്ക് വി​ല്യം മൂ​ന്നാ​മ​ൻ രാ​ജാ​വി​ന്‍റെ പേ​രാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​ന്ന​ത്തെ കോ​ട്ട സ​മു​ച്ച​യം 170 ഏ​ക്ക​റി​ല​ധി​കം വി​സ്തൃ​തി​യു​ള്ള​താ​ണ്. കൊ​ളോ​ണി​യ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ​യും ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ​യും നി​ര​വ​ധി നി​ർ​മാ​ണ​ങ്ങ​ളാ​ണ് ഇ​തി​നു​ള്ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന​ത്. കോ​ട്ട​യ്ക്ക് ആ​റ് ക​വാ​ട​ങ്ങ​ളാ​ണു​ള്ള​ത്.

Related posts

Leave a Comment