കൊട്ടാരക്കര: ഒരു മാസമായി കമ്പോഡിയയിൽ തടവിലാക്കപ്പെട്ടിരുന്ന വിൽസൺ രാജ്, സജീവ് എന്നിവർ ഇന്ന് നാട്ടിലെത്തും. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് തായ്ലന്റ് എമ്പസിയുമായി ബന്ധപെട്ടു ഇവരെ വീട്ടു തടങ്കിൽ നിന്നും മോചിപ്പിച്ചു എമ്പസിയിൽ എത്തിക്കുകയായിരുന്നു.
കൊട്ടാരക്കര പുത്തൂർ സ്വദേശി വിത്സൺരാജ്, കണ്ണനല്ലുര് സ്വദേശി സജീവും തായ്ലന്റ് കമ്പോഡിയയിൽ പുത്തൂരിലെ ഒരു വ്യക്തി വാടകക്ക് എടുത്ത ബിൽഡിങ്ങിൽ റബ്ബർ ഫാക്ടറിയിൽ ജോലി ചെയ്യ്തു വരികയായിരുന്നു.
ഈ ഫാക്ടറി കത്തിനശിക്കുകയും വിൽസണും സജീവും അറിയാതെ പുത്തൂർ സ്വദേശി നാട്ടിലേക്കു പോരുകയുമായിരുന്നു. കെട്ടിടം ഉടമയായ കംബോഡിയ സ്വദേശി സജീവിനെയും വിത്സനെയും നഷ്ട പരിഹാരം ആവശ്യപ്പെട്ട് വീട്ടുതടവിലാക്കുകയും ചെയ്തിരുന്നു .
ഫാക്ടറി ഉടമ കൂടി കൈവിട്ടതോടെ ഇവരുടെ വീട്ടുകാർ സുഷമസ്വരാജിന്റെ സഹായം അഭ്യർഥിക്കുകയായിരുന്നു. ഇന്ന് രാത്രി 12 ഓടെ വിമാനം മാർഗം തിരുവന്തപുരത്തു എത്തിച്ചേരും.