മൗണ്ട് മാൻഗനൂയി: കിവീസ് മണ്ണിൽ ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റിൽ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് ബംഗ്ലാദേശ് എട്ട് വിക്കറ്റിന് ജയിച്ചു. സ്കോര്‍ ന്യൂസിലന്‍ഡ് 328, 169, ബംഗ്ലാദേശ് 458, രണ്ടിന് 42.
ന്യൂസിലന്‍ഡിനെതിരെ കളിച്ച 16 ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ആദ്യ ജയം കൂടിയാണിത്. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. പോരത്തത്തിന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 12 പോയിന്റും ബംഗ്ലാദേശ് സ്വന്തമാക്കി.
കിവീസിനെ രണ്ടാം ഇന്നിംഗ്സിൽ 169ന് പുറത്താക്കിയ ബംഗ്ലാദേശിന് 42 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. സന്ദര്‍ശര്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുഷ്ഫിഖുര്‍ റഹീമാണ് (5) വിജയറണ്‍ നേടിയത്.
മൊമിനുള്‍ ഹഖ് (13) പുറത്താവാതെ നിന്നു. ഷദ്മാന്‍ ഇസ്ലാം (3), നജ്മുല്‍ ഹുസൈന് ഷാന്റോ (17) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ബംഗ്ലാദേശിന് നഷ്ടമായത്.
ഇബാഡറ്റ് ഹുസൈന്റെ ആറു വിക്കറ്റ് പ്രകടനമാണ് ന്യൂസിലൻഡിനെ തകർത്തത്. അവസാന ദിനം അഞ്ചിന് 147 റൺസെന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ കിവീസ് 169ൽ ഓൾഔട്ടായി. വില്‍ യംഗ് (69), റോസ് ടെയ്ലര് (40) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.