പൂ​നെ ഏകദിനം; ഇ​ന്ത്യ​യ്ക്ക് ആ​റു വി​ക്ക​റ്റ് വി​ജ​യം

പൂ​നെ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ആ​റു വി​ക്ക​റ്റ് വി​ജ​യം. ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 231 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ നാ​ല് ഓ​വ​ർ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ശി​ഖ​ർ ധ​വാ​ന്‍റെ​യും (64) ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ​യും (പു​റ​ത്താ​കാ​തെ 64) അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ൻ‌ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ്- 230-9 (50), ഇ​ന്ത്യ-232-4 (46).

രോ​ഹി​ത് ശ​ർ​മ​യും (7) കോ​ഹ്‌​ലി​യും (29) വേ​ഗം പു​റ​ത്താ​യ ശേ​ഷം കാ​ർ​ത്തി​ക്ക് ക്ഷ​മ​യോ​ടെ ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ച​താ​ണ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ധ​വാ​നു​മാ​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​മാ​യി കാ​ർ​ത്തി​ക്ക് അ​ർ​ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. നാ​ലാം വി​ക്ക​റ്റി​ൽ ധ​വാ​നും കാ​ർ​ത്തി​ക്കും 66 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ധ​വാ​ൻ പു​റ​ത്താ​യ ശേ​ഷം ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​മാ​യി കാ​ർ​ത്തി​ക്ക് 59 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ജ​യ റ​ൺ കു​റി​ച്ച​തും കാ​ർ​ത്തി​ക്കാ​യി​രു​ന്നു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് 230 റ​ണ്‍​സ് നേ​ടി. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ കി​വീ​സി​ന്‍റെ തു​ട​ക്കം ന​ന്നാ​യി​ല്ല. റ​ണ്‍​സ് ഒ​ഴു​കു​മെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്ന പി​ച്ചി​ൽ ഇ​ന്ത്യ​ൻ പേ​സ​ർ​മാ​രെ നേ​രി​ടാ​ൻ കി​വീ​സ് ബാ​റ്റ്സ്മാ​ൻ​മാ​ർ ബു​ദ്ധി​മു​ട്ടി.

സ്കോ​ർ 27-ൽ ​എ​ത്തി​യ​പ്പോ​ൾ ത​ന്നെ ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണും ഓ​പ്പ​ണ​ർ​മാ​രാ​യ മാ​ർ​ട്ടി​ൻ ഗു​പ്റ്റി​ൽ, കോ​ളി​ൻ മു​ണ്‍​റോ എ​ന്നി​വ​രും പ​വ​ലി​യ​നി​ൽ തി​രി​ച്ചെ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ലെ വി​ജ​യ​ശി​ല്പി​ക​ളാ​യ ടോം ​ലാ​തം, റോ​സ് ടെ​യ്ല​ർ എ​ന്നി​വ​ർ​ക്ക് മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും മു​ത​ലാ​ക്കാ​നാ​യി​ല്ല. ടെ​യ്ല​ർ 21 റ​ണ്‍​സി​നും ലാ​തം 38 റ​ണ്‍​സി​നും പു​റ​ത്താ​യി.

ഇ​വ​ർ മ​ട​ങ്ങി​യ ശേ​ഷം വാ​ല​റ്റം ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പ്പാ​ണ് സ്കോ​ർ 230-ൽ ​എ​ത്തി​ച്ച​ത്. ഹെ​ൻ​ട്രി നി​കോ​ൾ​സ് (42), കോ​ളി​ൻ ഡി ​ഗ്രാ​ൻ​ഡ്ഹോം (41) എ​ന്നി​വ​രാ​ണ് കി​വീ​സി​നെ ക​ര​ക​യ​റ്റി​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ടിം ​സൗ​ത്തി (25) ന​ട​ത്തി​യ പോ​രാ​ട്ടം കി​വീ​സി​ന് മാ​ന്യ​മാ​യ സ്കോ​ർ സ​മ്മാ​നി​ച്ചു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഭു​വ​നേ​ശ്വ​ർ കു​മാ​ർ മൂ​ന്നും ജ​സ്പ്രീ​ത് ബും​റ, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ എ​ന്നി​വ​ർ ര​ണ്ടും വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

Related posts