തൃശൂർ: മണ്ഡലത്തിൽ 2014ൽ ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും, 50, 000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ. മാങ്ങാട്ടുകര മാടന്പത്ത് എയുപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വോട്ടെടുപ്പിലും, ഫലത്തിലും തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.എസ്.സുനിൽകുമാർ വോട്ട് ചെയ്തു. കുടുംബസമേതമാണ് വോട്ട് ചെയ്യാനെത്തിയത്.സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് ഇന്ന് രാവിലെ പത്തരയോടെ അന്തിക്കാട് ഗവ.എൽ പി സ്ക്കൂളിൽ വോട്ട് ചെയ്തു. ഭാര്യ നിമ്മിയോടൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.പത്മശ്രീ എം.എ. യൂസഫലി ഭാര്യയോടൊപ്പം ഇന്ന് രാവിലെ 11ന് വോട്ട് ചെയ്തു. നാട്ടിക മാപ്പിള എൽപി സ്ക്കൂളിലായിരുന്നു വോട്ട് ചെയ്തത്. സിനിമാ താരം മഞ്ജു വാര്യർ ഉച്ചയ്ക്ക് 12.25 ന് പുള്ള് എ എൽ പി സ്ക്കൂളിലെ 69-ാം നന്പർ ബൂത്തിൽ വോട്ട് ചെയ്തു.അമ്മ ഗിരിജ വാര്യസാരോടൊപ്പമാണ് മഞ്ജു വാര്യർ വോട്ട് ചെയ്യാനെത്തിയത്.
കയ്പമംഗലം: ലോക്സഭാ തിരഞ്ഞെടുപ്പ്; കയ്പമംഗലം മണ്ഡലത്തിൽ യന്ത്രത്തകരാറ് മൂലം വോട്ടിങ്ങ് തടസപ്പെട്ടു. എടവിലങ്ങ് കാര സ്ക്കൂളിലെ 107, 113 ബൂത്തുകളിൽ രാവിലെ തന്നെ യന്ത്രത്തകരാറ് അനുഭവപ്പെട്ടു. ഇതേ തുടർന്ന് കുറച്ച് നേരം പോളിംഗ് തടസപ്പെട്ടു.
കോതപറന്പ് എൽ പി സ്ക്കൂളിൽ ആരംഭത്തിലേ തന്നെ യന്ത്രത്തകരാറ് അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു മണിക്കൂർ വോട്ടിംഗ് തടസപ്പെട്ടു. ശ്രീനാരായണപുരം പനങ്ങാട് ടിടിസിയിൽയന്ത്രത്തകരാറ് അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ 10.35 മുതൽ 11.15 വരെ പോളിംഗ് നിലച്ചു.
കയ്പമംഗലം 35 ആം ബൂത്തിൽ പോളിംഗ് തുടങ്ങുന്നതിന് മുന്പേ തന്നെ യന്ത്രം പണിമുടക്കിയതിനെ തുടർന്ന് പുതിയ മെഷീൻ കൊണ്ടു വന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മതിലകം മണ്ടത്ര സ്ക്കൂളിലെ 61 ആം നന്പർ ബൂത്തിൽ ഉച്ചക്ക് 11.30 ഓടെ മെഷീൻ തകരാറിലായി.ഇതേ തുടർന്ന് മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും ഉച്ചയ്ക്കു 12.30 വരെ പോളിംഗ് തുടരാനായിട്ടില്ല.എറവ്ടിഎഫ് എം സ്ക്കൂളിൽ ഒരു മണിക്കൂറോളം വോട്ടെടുപ്പ് സ്തംഭിച്ചു
ജില്ലയിൽ മൂന്ന് ട്രാൻസ്ജെൻഡറുകൾ വോട്ടു ചെയ്തു
തൃശൂർ: ജില്ലയിൽ മൂന്ന് ട്രാൻസ്ജെൻഡറുകൾ വോട്ടു ചെയ്തു. തൃശൂർ, കൈപ്പമംഗലം, ചാലക്കുടി എന്നിവിടങ്ങളിലാണ് മൂന്ന് ട്രാൻസ്ജെൻഡറുകൾ വോട്ട് രേഖപ്പെടുത്തിയത്.