തിരുവനന്തപുരം: ക്രിസ്മസിന് ആവശ്യമായ വൈൻ വീടുകളിൽ ഉണ്ടാക്കാൻ അനുവാദമുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. പത്രസമ്മേളനത്തിൽ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.വീടുകളിൽ വൻതോതിൽ വൈൻ ഉണ്ടാക്കി ഓണ്‍ലൈൻവഴി വില്പനയ്ക്കു ചിലർ ശ്രമം നടത്തിയിരുന്നു.
അത് അപകടകരമാണ്. ആൾക്കഹോൾ അംശമുള്ള സാധനം വില്പന നടത്താൻ പാടില്ല. വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് നിയമപരമല്ല. മതപരമായ ആവശ്യത്തിന് വൈൻ ഉത്പാദിപ്പിക്കാം. അതിനായി പല സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.