വിൻഡോസ് 10 ഉപയോക്താക്കൾക്ക് മൈക്രോസോഫ്റ്റിന്റെ ഇരുട്ടടി! കഷ്ടിച്ചു രണ്ടുവർഷം മുന്‍പ് വിൻഡോസ് 10-ലേക്ക് അപ്ഡേറ്റ് ലഭിച്ച പിസികൾക്ക് ഇനി സപ്പോർട്ട് ലഭിക്കാത്തവിധം ബ്ലോക്ക് ചെയ്തതാണ് പ്രശ്നമായത്.
2015ന്റെ മധ്യത്തിൽ സൗജന്യ വിൻഡോസ് 10 അപ്ഡേറ്റ് ലഭിച്ചവരിൽ ചില നിർഭാഗ്യവാന്മാരാണ് ഇപ്പോൾ കുഴപ്പത്തിലായിരിക്കുന്നത്. ഇവർക്ക് സമ്മർ 2016 ആനിവേഴ്സറി അപ്ഡേറ്റും ലഭിച്ചതാണ്. ഇപ്പോൾ മാർച്ച് 2017 ക്രിയേറ്റേഴ്സ് അപ്ഡേറ്റിനു ശ്രമിക്കുന്പോൾ നിങ്ങളുടെ കംപ്യൂട്ടറിൽ വിൻഡോസ് 10 സപ്പോർട്ട് ഇല്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്. ഹാർഡ്വെയർ പുതിയ വിൻഡോസ് റിലീസുമായി ചേരാത്തവർക്കാണ് ഈ കുഴപ്പം. 3 ജിബിയേക്കാളേറെ സെറ്റ്അപ് ഫയലുകൾ ഡൗണ്‍ലോഡ് ചെയ്തശേഷമാണ് എറർ മെസേജ് ലഭിക്കുന്നതെന്ന് ഉപയോക്താക്കൾ പറയുന്നു.
ഇതേനില തുടർന്നാൽ അടുത്തവർഷം തുടക്കത്തോടെ ഈ കംപ്യൂട്ടറുകൾ പൂട്ടിവയ്ക്കേണ്ടിവരുമെന്നാണ് ആശങ്ക. കന്പനി എന്തെങ്കിലും സഹായവുമായി വരുമോയെന്ന് ഉറ്റുനോക്കുകയാണ് ഉപയോക്താക്കൾ.