ചിറയിന്‍കീഴ്: യൂട്യൂബ് നോക്കിയുണ്ടാക്കിയ വൈൻ പന്ത്രണ്ട് വയസുകാരന് സ്കൂളിൽ വിളമ്പി. വൈന്‍ കുടിച്ച സഹപാഠി ഛര്‍ദ്ദിച്ച് അവശനായതിനേത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറയില്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ഇന്നലെ രാവിലെയാണ് സംഭവം.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വീട്ടില്‍ രക്ഷിതാക്കള്‍ വാങ്ങി നല്കിയ മുന്തിരി ഉപയോഗിച്ചാണ് 12കാരന് യൂട്യൂബ് നോക്കി വൈന്‍ ഉണ്ടാക്കിയത്. പൊലീസ് സ്കൂളിലെത്തി അധികൃതരോട് വിശദാംശങ്ങള്‍ അന്വേഷിച്ചറിഞ്ഞു.
വൈന്‍ ഉണ്ടാക്കിയ 12കാരന്റെ മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ രക്ഷിതാവിനെ കാര്യങ്ങള്‍ അറിയിച്ച് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
കുട്ടിയുണ്ടാക്കിയ മിശ്രിതം രാസപരിശോധനയ്ക്ക് അയച്ചതായി ചിറയിന്‍കീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷ് പറഞ്ഞു.