പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ ലോക പ്രശസ്തമായപ്പോള്‍ അതിനെ അനുകരിച്ച് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു പിഞ്ചു കുഞ്ഞിന്റെ സൈറ്റടിയാണ്. അതും വെറും പതിനഞ്ചു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളത്.
അതിമനോഹരമായി ഒരു കണ്ണിറുക്കലിലൂടെ ഈ കുഞ്ഞും എല്ലാവരുടെയും പ്രിയങ്കരിയായി മാറി കഴിഞ്ഞു ഈ കുഞ്ഞും. ‘ഇതിലും മികച്ച സൈറ്റടി(കണ്ണിറുക്കല്‍) ഇനി സ്വപ്നങ്ങളില്‍ മാത്രം’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ ലോകം ഒന്നടങ്കം ഈ കുഞ്ഞിനെ നെഞ്ചേറ്റുകയാണ്.
പ്രിയാ വാരിയരുടെയും രാഹുല്‍ ഗാന്ധിയുടെയും മനോഹരമായ കണ്ണിറുക്കല്‍ ആഘോഷമാക്കിയ ട്രോളന്‍മാര്‍ക്ക് അടുത്ത കുഞ്ഞുവാവ എത്തിയ സന്തോഷത്തിലാണ്.
മനോഹരമായി നീട്ടിയെഴുതിയ കണ്ണുകളുള്ള ഈ കുഞ്ഞ് സെക്കന്‍ഡുകള്‍ കൊണ്ടാണ് പതിനായിരങ്ങളുടെ മനം കവര്‍ന്നത്. എന്തായാലും നിരവധി ആളുകളാണ് കുഞ്ഞു സുന്ദരിയുടെ സൈറ്റടി ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നത്.