കൊച്ചി: ഡോ. സേബ എസ് ഗനി ഈ വർഷത്തെ ഈ വർഷത്തെ ലുലു ബ്യൂട്ടി ക്വീനായി തെരഞ്ഞെടുക്കപ്പെട്ടു. ലുലു മാൾ ആട്രിയത്തിൽ നടന്ന ഫൈനലിൽ ഓണ്‍ലൈൻ വോട്ടെടുപ്പിലൂടെയാണ് കൊച്ചി സ്വദേശിനിയായ സേബ സൗന്ദര്യ കിരീടം ചൂടിയത്. സേബയെ സിനിമാ താരം പ്രയാഗാ മാർട്ടിൻ കിരീടമണിയിച്ചു. ബൻജാരാസ് സ്പോണ്സർ ചെയ്യുന്ന 50,000 രൂപയുടെ കാഷ് അവാർഡും ലുലു ഹാപ്പിനസ് പ്രത്യേക സമ്മാനവും ലുലു ബ്യൂട്ടി ക്വീന്‍ പ്രയാഗ മാർട്ടിൻ സമ്മാനിച്ചു.
തൃശൂരിൽ നിന്നുള്ള ജിയ ഫസ്റ്റ് റണ്ണറപ്പായും ടിമി സൂസൻ തോമസ് സെക്കൻഡ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. മിസിസ് ഇന്ത്യ സൗത്ത് ലക്ഷ്മി അതുൽ, നടൻ വിഷ്ണു വിനയ്, ആനി ലിപു എന്നിവരടങ്ങിയ ജഡ്ജിംഗ് പാനൽ നൽകിയ പോയന്റുകളും ഓണ്‍ലൈൻ വോട്ടെടുപ്പിൽ ലഭിച്ച പോയന്റുകളും പരിഗണിച്ചാണ് വിജയികളെ നിശ്ചയിച്ചത്.
കഴിഞ്ഞ നാലു ദിവസങ്ങളിലായി നടത്തിയ മേക്കോവർ സെഷനിലും ഫോട്ടോ സെഷനിലും തെരഞ്ഞെടുക്കപ്പെട്ട ആർ. മീനാക്ഷി, മീനാക്ഷി സുധീർ, ശ്രുതി ഭദ്രൻ, സിൻഡ പേഴ്സി, അഞ്ജലി, അഞ്ജന സുരേഷ്, അജ്നബി, വിദ്യ വിജയകുമാർ എന്നിവരാണ് ഫൈനൽ വേദിയിൽ മാറ്റുരച്ചത്. ഫാഷൻ കൊറിയോഗ്രാഫർ ദാലുവിന്റെ നേതൃത്വത്തിൽ നടന്ന ഹെയർ ആൻഡ് ബ്യൂട്ടി ട്രെൻഡ്സ് ഫാഷൻ ഷോ ഫൈനൽ മത്സരവേദിയിൽ അരങ്ങേറി.
സമ്മാദാന ചടങ്ങിൽ ലുലു റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ, ലുലു റീട്ടെയിൽ ബയിംഗ് ഹെഡ് ദാസ് ദാമോദരൻ, സീനിയർ ബയർ സി.എ റഫീക്ക്, ഫാഷൻ കൊറിയോഗ്രാഫർ ദാലു, മേക്കപ് ആർടിസ്റ്റ് ലക്ഷ്മി മേനോൻ എന്നിവരും സംബന്ധിച്ചു.