പുഞ്ചിരിയോടെ അവർ പറഞ്ഞു: ഓ​​ള്‍​ഡ് ഈ​​സ് ഗു​​ഡ്; വിന്‍റേജ് കാ​​റു​​ക​​ളു​​ടെ റാ​​ലിസംഘം കോട്ടയത്ത്

കോ​ട്ട​യം: 1926 മോ​ഡ​ല്‍ ബെ​ന്‍റ്‌​ലി കാ​ര്‍. 96 വ​ര്‍​ഷം പ്രാ​യ​വും പ​ഴ​ക്ക​വും ഇ​വ​നൊ​രു പ്ര​ശ്‌​ന​മേ​യ​ല്ല. ശ​രം വി​ട്ട​പോ​ലെ​യു​ള്ള കു​തി​പ്പി​നും സ്‌​റ്റൈ​ല​ന്‍ നി​ല്‍​പ്പി​നും ഘ​ട​ഘ​ടാ ശ​ബ്ദ​ത്തി​നു​മൊ​ക്കെ​യു​ണ്ട് ഒ​രു ത​റ​വാ​ടി​ത്തം. ബെ​ന്‍റ്‌​ലി, ല​ഗോ​ണ്ട, ആ​ല്‍​വി​സ് തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ളി​ൽ‌ നി​ന്നു​ള്ള കാ​ഴ്ച​യി​ല്‍ കൗ​തു​കം തോ​ന്നി​ക്കു​ന്ന 19 വി​ന്‍റേ​ജ് കാ​റു​ക​ളു​ടെ റാ​ലി കു​മ​ര​ക​ത്തു​നി​ന്നു തേ​ക്ക​ടി​യി​ലേ​ക്ക് പോ​യി.

വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യ വാ​ഹ​ന​ക്ക​മ്പ​ക്കാ​രാ​ണ് 14നു ​ഗോ​വ​യി​ല്‍ തു​ട​ങ്ങി ഡി​സം​ബ​ര്‍ ഒ​ന്നി​ന് ചെ​ന്നൈ​യി​ല്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന റാ​ലി സം​ഘ​ത്തി​ലു​ള്ള​ത്. ബ്രി​ട്ട​ണ്‍, അ​മേ​രി​ക്ക, ഫി​ന്‍​ല​ന്‍​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, അ​യ​ര്‍​ല​ണ്ട്, പോ​ര്‍​ച്ചു​ഗ​ല്‍, നെ​ത​ര്‍​ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നൊ​ക്കെ​യു​ള്ള​താ​ണ് ഈ ​വാ​ഹ​ന​ങ്ങ​ളും സാ​ര​ഥി​ക​ളും. എ​ഴു​പ​തും എ​ണ്‍​പ​തും വ​യ​സു ക​ഴി​ഞ്ഞി​ട്ടും ലോ​ക​പ​ര്യ​ട​ന​ത്തി​ല്‍ ഓ​രോ വ​ര്‍​ഷ​വും ഇ​വ​ര്‍​ക്കു ക​മ്പം കൂ​ടു​ക​യാ​ണ്.

ആ​ല്‍​വി​സ് (1933 മോ​ഡ​ല്‍), മോ​ഡ​ല്‍ ഷെ​വ​ര്‍​ലെ(1939), മോ​ഡ​ല്‍ സി​ട്രോ​യ​ന്‍ ട്രാ​ക്‌​ഷ​ന്‍ (1947), ഷെ​വ​ര്‍​ലെ ഫ്‌​ളീ​റ്റ് മാ​സ്റ്റ​ര്‍ (1947), ബെ​ന്‍റ്‌​ലി (1952), മോ​ഡ​ല്‍ ലാ​ന്‍​ഡ് റോ​വ​ര്‍ (1955), ഡോ​ഡ്ജ് സ​ബേ​ര്‍​ബ​ന്‍ (1956), ജാ​ഗ്വാ​ര്‍ (1962), മെ​ഴ്‌​സി​ഡെ​സ് ബ​ഗോ​ഡെ (1968) അ​ല്‍​ഫാ റോ​മി​യോ (1969) തു​ട​ങ്ങി കൊ​മ്പ​ന്‍ ലു​ക്കു​ള്ള വ​മ്പ​ന്‍ വ​ണ്ടി​ക​ള്‍. ഒ​ന്നു പോ​റാ​ന്‍ പോ​ലും അ​നു​വ​ദി​ക്കാ​തെ പൊ​ന്നു​പോ​ലെ പോ​റ്റു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കോ​ടി​ക​ള്‍ കി​ട്ടി​യാ​ലും കൊ​ടു​ക്കി​ല്ല. സ്വ​ന്തം വ​ണ്ടി​യെ പി​രി​ഞ്ഞി​രി​ക്കാ​ന്‍​പോ​ലും പ​റ്റാ​ത്ത​വ​രാ​ണ് ടീ​മി​ലെ ഓ​രോ​രു​ത്ത​രും.

മ്യാ​ന്‍​മ​റി​ല്‍ തു​ട​ക്ക​മി​ട്ട കൂ​ട്ടാ​യ്മ
പൗ​രാ​ണി​ക വാ​ഹ​ന​ങ്ങ​ളു​മാ​യി 2013ല്‍ ​മ്യാ​ന്‍​മ​റി​ലാ​ണു റാ​ലി​ക്കു തു​ട​ക്ക​മി​ട്ട​ത്. അ​ഞ്ചു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലു​മാ​യി 12 റാ​ലി​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. പ്രാ​യം പ​റ​യാ​ന്‍ ഒ​രു മ​ടി​യു​മി​ല്ലാ​ത്ത സു​ന്ദ​രി​ക​ളും സു​ന്ദ​ര​ന്‍​മാ​രു​മാ​യ കാ​റു​ക​ളു​മാ​യി ലോ​കം കാ​ണു​ക​യും യാ​ത്ര ആ​സ്വ​ദി​ക്കു​ക​യു​മാ​ണ് ഈ ​സ​ഞ്ചാ​രി​ക​ള്‍. ഒ​രു വ​ര്‍​ഷം മൂ​ന്നു റാ​ലി​ക​ള്‍ വ​രെ പ​ല രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്നു​ണ്ട്. അ​ടു​ത്ത റാ​ലി ഫെ​ബ്രു​വ​രി​യി​ൽ ശ്രീ​ല​ങ്ക​യി​ലാ​ണ്.

ഇ​ന്ത്യ​യി​ലെ ഡ്രൈ​വിം​ഗ്
ഇ​ന്ത്യ​യി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് പ​ര്യ​ട​നം. ഇ​ന്ത്യ​യി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍​ക്കു ലോ​ക​ത്തെ​വി​ടെ​യും വ​ണ്ടി​യോ​ടി​ക്കാ​ന്‍ പ​റ്റു​മെ​ന്നു ബെ​ല്‍​ജി​യം​കാ​രി ഇ​സ​ബെ​ല്ല റോ​മ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഈ ​പൗ​രാ​ണി​ക അ​ഢ്യ​വാ​ഹ​ന​ങ്ങ​ളു​ടെ സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സ് ഇ​ന്ത്യ​യി​ല്‍ കി​ട്ടാ​നി​ല്ലെ​ന്ന​തു വ​ലി​യ പ​രി​മി​തി​യാ​ണെ​ന്നു ടീ​മി​ലെ മെ​ക്കാ​നി​ക്കും ന്യൂ​സി​ല​ന്‍​ഡു​കാ​ര​ന്‍ പാ​ബ്ലെ റാ​ബെ പ​റ​ഞ്ഞു. അ​തി​നാ​ല്‍ ര​ണ്ടു കാ​റു​ക​ള്‍ റാ​ലി​ക്കി​ടെ ഓ​ട്ടം നി​ർ​ത്തി വ​ര്‍​ക്ക് ഷോ​പ്പി​ലാ​ക്കേ​ണ്ടി​വ​ന്നു. ക​പ്പ​ലി​ലാ​ണ് കാ​റു​ക​ള്‍ ഓ​രോ രാ​ജ്യ​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​ത്.

ഭ​ക്ഷി​ണേ​ന്ത്യ​ന്‍ റോ​ഡ് ക്ലാ​സി​ക്
കു​മ​ര​കം ലേ​ക്ക് റി​സോ​ര്‍​ട്ടി​ലെ​ത്തി ഒ​രു ദി​വ​സം വി​ശ്ര​മി​ച്ച സം​ഘാം​ഗ​ങ്ങ​ള്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു കു​മ​ര​ക​ത്തു​നി​ന്നു യാ​ത്ര പു​ന​രാ​രം​ഭി​ച്ച​ത്. തേ​ക്ക​ടി​യി​ലേ​ക്കാ​ണ് സം​ഘം പോ​കു​ന്ന​ത്. പ​ഴ​യ കാ​റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ‘ഓ​ള്‍​ഡ് ഈ​സ് ഗു​ഡ് ‘ എ​ന്നാ​ണ് സം​ഘ​ത്തി​ലെ മു​തി​ര്‍​ന്ന വ്യ​ക്തി​യു​ടെ ചെ​റു​പു​ഞ്ചി​രി​യോ​ടെ​യു​ള്ള ഉ​ത്ത​രം.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ ഒ​ത്തു​ചേ​ര്‍​ന്നു ന​ട​ത്തു​ന്ന​യാ​ത്ര​യ്ക്ക് ഭ​ക്ഷി​ണേ​ന്ത്യ​ന്‍ റോ​ഡ് ക്ലാ​സി​ക് എ​ന്നാ​ണ​വ​ര്‍ നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​കൂ​ടി​യു​ള്ള യാ​ത്ര​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത് 22 കാ​റു​ക​ളാ​ണ്.

സം​ഘ​ത്തി​ല്‍ 44 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഫി​ന്‍​ല​ന്‍​ഡ്, യു​കെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ജ​ര്‍​മ​നി, ഇ​റ്റ​ലി, നെ​ത​ര്‍​ലാ​ന്‍​ഡ് തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. റോ​ജ​ര്‍ അ​ല​ന്‍, മാ​ഗി ഗ്രേ, ​ജോ​ണ്‍ ബാ​സ്റ്റി​യ​ന്‍, റോ​സ്‌​ലി​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ വി​വി​ധ മോ​ഡ​ലു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ലാ​ണ് യാ​ത്ര. കാ​റു​ക​ള്‍ ക​പ്പ​ലി​ലാ​ണ് ഗോ​വ​യി​ല്‍ എ​ത്തി​ച്ച​ത്. സ​ന്ദ​ര്‍​ശ​നാ​ന​ന്ത​രം ചെ​ന്നൈ​യി​ല്‍ എ​ത്തി തി​രി​കെ​പ്പോ​കും.

Related posts

Leave a Comment