മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്.തണുപ്പുകാലം ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം.
വിറ്റാമിന്‍ എ, സി, ഇ, ഇരുന്പ്
വിറ്റാമിന്‍ എ, സി, ഇ, ഇരുന്പ്, ആന്റിഓക്സിഡന്റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം.
കടുംനിറത്തിലുള്ള പഴങ്ങൾ
കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്.
ഓറഞ്ച്, സ്ട്രോബറി, മാമ്പഴം
വിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്ട്രോബറി, മാമ്പഴം. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്.
കിഴങ്ങുവർഗങ്ങൾ
തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍.
ജലദോഷം കുറയ്ക്കാൻ
കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും.
ഉണങ്ങിയ പഴങ്ങൾ കഴിക്കാം
ഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്. കടല്‍ വിഭവങ്ങള്‍, ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ എന്നിവ കഴിക്കാം.
എട്ടു ഗ്ലാസ് വെള്ളം
ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കണം.
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.