ഓട്സ്
തണുപ്പുകാലത്ത് കഴിക്കാവുന്ന ഒരു പ്രഭാതഭക്ഷണമാണ് ഓട്സ്. ഹൃദയാരോഗ്യത്തിനും ദഹനത്തിനും മലബന്ധം തടയാനും ഓട്സിന് കഴിവുണ്ട്.
ബ്രോക്കോളിയും കോളിഫ്ളവറും
ക്രൂസിഫറസ് പച്ചക്കറികളായ ബ്രോക്കോളിയും കോളിഫ്ളവറും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വാഴപ്പഴത്തിലുള്ള ബി വിറ്റാമിനുകളും മഗ്നീഷ്യവും തൈറോയ്ഡ്, അഡ്രിനല്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ഈ ഗ്രന്ഥികള്‍ ശരീരതാപനില നിയന്ത്രിക്കുന്നു.
ഇഞ്ചി, പുതിന, തേന്‍, കുരുമുളക് ഇവ ചേര്‍ത്ത ചായ
ചുക്ക് കാപ്പി, ഇഞ്ചി, പുതിന, തേന്‍, കുരുമുളക് ഇവ ചേര്‍ത്ത ചായ എന്നിവ ശൈത്യകാലത്ത് വളരെ നല്ലതാണ്.
സൂപ്പുകള്‍
മഞ്ഞുകാലത്ത് നല്ല ചൂടോടെ സൂപ്പുകള്‍ കുടിക്കാം. പച്ചക്കറികളും പയറുവര്‍ഗങ്ങളും ചേര്‍ത്ത് തയാറാക്കുന്ന സൂപ്പുകള്‍ ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നതോടൊപ്പം ചൂടും നല്കുന്നു.
എള്ള്
എള്ള് മഞ്ഞുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതിലുള്ള ആവശ്യ ഫാറ്റിആസിഡുകള്‍, വിറ്റമിന്‍ ഇ, അയണ്‍, കാല്‍സ്യം എന്നിവ ആരോഗ്യം സംരക്ഷിക്കുന്നു.
ട്രാൻസ് ഫാറ്റ് കൂടിയത്…
വറുത്ത ഭക്ഷണങ്ങളില്‍ ട്രാന്‍സ്ഫാറ്റ്സ് കൂടുതലാണ്. ഇത് നിയന്ത്രണവിധേയമായി മാത്രം ഉപയോഗിക്കാം.
ഇറച്ചി വാങ്ങുമ്പോൾ
ഏതു പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചി വര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം.
ബേക്കറി പലഹാരങ്ങള്‍, മൈദ, പഞ്ചസാര ചേര്‍ന്ന ആഹാരം
ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കണം. ബേക്കറി പലഹാരങ്ങള്‍, മൈദ, പഞ്ചസാര ചേര്‍ന്ന ആഹാരങ്ങള്‍ കഴിവതും കുറയ്ക്കണം. കാര്‍ബണേറ്റഡ് ഡ്രിങ്ക്സ്, ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കി നിര്‍ത്തണം. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്.