സ്വന്തം ലേഖകൻ
കോഴിക്കോട്: ഇനി മുതൽ മൊബൈലിലെ ഹെഡ്ഫോണ് വയറുകളുടെ ഉൗരാക്കുടുക്കുകൾ അഴിക്കാൻ ബൂദ്ധിമുട്ടേണ്ടി വരില്ല. കാരണം ഇനി വരുന്നത് വയർലെസ് ഹെഡ്ഫോണുകളുടെ കാലം. വയർലെസ് ബ്ലൂടൂത്ത് ഫെഡ്ഫോണുകൾ വിപണിയിലെത്തിയിട്ട് കാലം കുറച്ചായെങ്കിലും അത് ഉപയോഗിച്ചിരുന്നവർ വളരെ കുറവാണ്. ഉയർന്ന വിലയും ഫോണിൻറെ കൂടെ സൗജന്യമായി ലഭിച്ചിരുന്ന ഫെഡ്ഫോണുകളമായിരുന്നു കാരണം.
കഴിഞ്ഞ വർഷം ആപ്പിൾ ഐഫോണ്‍ 7 ഹെഡ്ഫോണ് ജാക്ക്( മൊബൈലിൽ ഹെഡ്ഫോണ് കണക്ട് ചെയ്യുന്നതിനുള്ള പോർട്ട്) ഇല്ലാതെയാണ് പുറത്തിറക്കിയത്. ജാക്കിന് പകരം ആപ്പിൾ വയർലെസ് എയർ പോഡാണ് ഫോണിൻറെ കൂടെ പുറത്തിറക്കിയത്. എല്ലാവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ആപ്പിളിൻറെ ഈ പരിഷ്കരണം. ഇതിൻറെ പേരിൽ ആപ്പിളിന് ഉപഭോക്താക്കളുടെ പഴിയോടൊപ്പം സോഷ്യൽ മീഡിയയുടെ ട്രോളുകളും നേരിടേണ്ടി വന്നു. സാങ്കേതിക വിദ്യയുടെ ഭാവി വയർലെസ്സ് ആണെന്ന തിരിച്ചറിവാണ് ആപ്പിളിൻറെ ഈ തീരുമാനത്തിന് പിന്നിൽ.
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് ഇറക്കിയപ്പോഴും ആപ്പിൾ ഈ നിലപാട് തന്നെ തുടർന്നു. സാങ്കേതിക വിദ്യയുടെ അടുത്തപടിയായ വയർലെസ് എന്ന സങ്കൽപ്പത്തെ യാഥാർഥ്യമാക്കുകയായിരുന്നു ആപ്പിൾ. ആപ്പിൾ ഉപഭോക്താക്കൾ വയർലെസ്സ് ഫെഡ് ഫോണ്‍ ഉപയോഗിക്കാൻ നിർബന്ധിതരായപ്പോഴും ആൻഡ്രോയിഡ് ഫോണുകളിൽ ഈ സംവിധാനം വരുമെന്ന് ആൻഡ്രോയിഡ് ഉപഭോക്താക്കൾ ചിന്തിച്ചിട്ടുണ്ടാകില്ല.
എന്നാൽ ആൻഡ്രോയിഡ് ഡെവലപ്പേർസ് ആയ ഗൂഗിൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗൂഗിൾ പികസൽ -2, പികസൽ- 2 എക്സ്എൽ ഫോണുകളിലും ഫെഡ്ഫോണ്‍ ജാക്കില്ല. പികസൽ ബഡ്സ് എന്ന വയർലെസ് ഹെഡ്ഫോണാണ് കൂടെ ഇറക്കിയത്. ആപ്പിൾ ഹെഡ്ഫോണ് ജാക്കില്ലാതെ ഫോണ്‍ ഇറക്കിയപ്പോൾ അതിനെ നിശിതമായി കളിയാക്കിയ കന്പനിയാണ് ഗൂഗിൾ. ലോകത്തിലെ മികച്ച ടെക് കന്പനികളായ ആപ്പിളും ഗൂഗിളും ഭാവി വയർലെസ് ഹെഡ്ഫോണ് ആണെന്നു അവരുടെ ഉൽപന്നങ്ങളിലൂടെ തന്നെ സമ്മതിച്ചിരിക്കുകയാണ്.
ഓഡിയോ കണക്ടർ (ജാക്ക്) 100 വർഷത്തിലേറെ പഴക്കമുള്ള ടെക്നോളജിയാണ്. 50 വർഷം മുൻപാണ് ഇതിൽ ഒരു വലിയ മാറ്റം വന്നത്. അതുതന്നെ ജാക്കിൻറെ വലിപ്പം കുറച്ചു എന്നതാണ്. ഇത്രയും പഴകിയ ടെക്നോളജി ഇനിയും ഉപയോഗിക്കുന്നതിൽ അർഥമില്ലെന്ന് വൻകിട കന്പനികൾ തിരിച്ചറിഞ്ഞു. ഫോണുകൾ ഇൻറഗ്രറ്റഡ് ഡിസൈൻ ആക്കുകയും, സ്ലിം ആക്കുകയുമാണ് കന്പനികൾ. ഹെഡ്ഫോണ് ജാക്ക് ഒഴിവാക്കുന്നതോടെ കൂടുതൽ സ്ഥലം ഫോണിൽ ലഭിക്കും.
ഓഡിയോ ട്രാൻസ്ഫർ ചെയ്യുന്ന പ്രവർത്തിക്ക് മാത്രമായി ഇത്രയും സ്ഥലം ഒഴിവാക്കിയിടേണ്ടതില്ല. ഹെഡ്ഫോണ് ജാക്കിന് വേണ്ടി ആംപ്ലിഫയറും പ്രത്യേകം ചിപ്പുകളും സ്ഥാപിക്കുന്ന സ്ഥലത്ത്സ്പീക്കറോ, സെൻസറുകളോ, മറ്റു ചിപ്പുകളോ സ്ഥാപിക്കാം. കൂടാതെ ഫോണിൻറെ വാട്ടർ റെസിസ്റ്റൻറ് വർധിപ്പിക്കാനും കഴിയും. കൂടുതൽ ഗുണനിലവാരമുള്ള ശബ്ദവും വയർലെസ് ഹെഡ്സെറ്റിലൂടെ ലഭിക്കും.
ജാക്ക് ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്. എച്ച്ടിസി, മോട്ടറോള, ഷവോമി, വാവോ തുടങ്ങിയ കന്പനികൾ അടുത്ത് വർഷം പുറത്തിറക്കാൻ പോകുന്ന ഫളാഗ്ഷിപ്പ് മോഡൽ ഫോണുകൾക്കും ഹെഡ്ഫോണ് ജാക്ക് ഉണ്ടാവില്ല.
ഫോണ്‍ കന്പനികളെ പോലെ ഹെഡ്ഫോണ് കന്പനികളും മാറി ചിന്തിക്കേണ്ട സമയമായെന്ന് വിദഗ്ദർ പറയുന്നു. ഇനി ഉയന്ന നിലവാരമുള്ള വയർലെസ് ഹെഡ്ഫോണുകൾ ഇറക്കാതെ ഇവർക്ക് മാർക്കറ്റിൽ പിടിച്ചു നിൽക്കാനാകില്ല.
എയർ പോഡ് പികസൽ ബഡ്സ് ഫെഡ്ഫോണ്‍ ജാക്കുകൾക്ക് പകരം ആപ്പിളും ഗൂഗിളും പുറത്തിറക്കിയ വയർലെസ് ഹെഡ്ഫോണുകളാണ് ആപ്പിൾ എയർ പോഡും ഗൂഗിൽ പികസൽ ബഡ്സും. എയർ പോഡ് ആപ്പിൾ ഉൽപന്നങ്ങളിൽ മാത്രമെ ഉപയോഗിക്കാൻ കഴിയു. പികസൽ ബഡ്സ് ആൻഡ്രോയിഡ് നൗഗറ്റ് വേർഷനു മുകളിലുള്ള ഏത് ഫോണുമായും കണ്കറ്റ് ചെയ്തു ഉപയോഗിക്കാം. പികസൽ ബഡ്സ് ഒറ്റ ചാർജിങ്ങിൽ തുടച്ചയായി അഞ്ച് മണിക്കൂർ വരെ ഉപയോഗിക്കാം. ഹെഡ്ഫോണ് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പൗച്ച് ഉപയോഗിച്ച് നാല് തവണ ചാർജ് ചെയ്യാം.
ആപ്പിൾ എയർ പോഡിനേക്കാൾ വലുതാണ് പികസൽ ബഡ്സും പൗച്ചും. പികസൽ ബഡ്സിൻറെ രണ്ട് ഇയർ പീസുകൾ ബന്ധിപ്പിക്കാൻ ചെറിയ വയർ ഉണ്ട്. പതിനായിരത്തോളം ഇവയുടെ വില. എയർ പോഡിന് രണ്ട് ഇയർ പീസും വെവ്വേറെയാണ്. ഹെഡ്ഫോണുകൾ ഫോണുമായി കണക്ട് ചെയ്യാൻ സമയം കൂടുതൽ എടുക്കുന്നു എന്നതാണ് ഈ സംവിധാനത്തിന് നിലവിലുള്ള ഏക ന്യൂനത. ഇത് പരിഹരിക്കാൻ ശ്രമിക്കുകയാണ് കന്പനികൾ.