വിവാഹ വേദിയിലേക്ക് വ്യത്യസ്തമായി എങ്ങനെ എത്താമെന്നാണ് വധു-വരന്മാരുടെ ചിന്ത.
വ്യത്യസ്തതയ്ക്കു വേണ്ടി ആനപ്പുറത്തും കുതിരപ്പുറത്തുമൊക്കെ എത്തുന്നവരുണ്ട്. അടുത്തയിലെ വധു ഒറ്റയ്ക്ക് വിവാഹത്തിനായി കാർ ഓടിച്ചെത്തിയ സംഭവം ഉണ്ടായിരുന്നു.
ഇപ്പോഴിതാ വിവാഹിതയായി വരന്റെ വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്ന വധുവാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്.
കൽക്കട്ട സ്വദേശിയും പ്രശസ്ത ഷെഫുമായ സ്നേഹ സിംഗിയാണ് ഭർത്താവ് സൗഗത് ഉപാധ്യായയുമായി വാഹനമോടിച്ച് പോകുന്നത്.
പ്രണയകാലത്തും സൗഗതിനെ അരികിലിരുത്തി വാഹനമോടിച്ചിരുന്നത് താനാണെന്നും വിവാഹദിനത്തിൽ അതു പിന്തുടരുകയായിരുന്നുവെന്നും സ്നേഹ പറയുന്നു.
വിവാഹശേഷം വീട്ടിലേക്ക് താൻ ഓടിക്കുന്നതിനെക്കുറിച്ച് സൗഗതുമായി നേരത്തെ സംസാരിച്ചിരുന്നു. സൗഗത് പൂർണ പിന്തുണനൽകി.
പക്ഷെ വിവാഹത്തിന്റെ ടെൻഷനിൽ താൻ ഇക്കാര്യം മറന്നുപോയി. വിവാഹം ശേഷം സൗഗത് കാർ ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നെന്ന് സ്നേഹ പറയുന്നു.
തന്റെ ഡ്രൈവിംഗിന് ഭർത്താവിന്റെ അച്ഛനും അമ്മയും പൂർണ പിന്തുണയാണ് നൽകിയത്.
കാറിന്റെ മുന്നിൽ പൂക്കൾ വച്ചിരുന്നതിനാൽ തനിക്ക് റോഡ് കാണാൻ കഴിയുമോ എന്നുമാത്രമായിരുന്നു അച്ഛന്റെ ചോദ്യമെന്നും സ്നേഹ വ്യക്മാക്കി.
എട്ടുവർഷത്തെ പ്രണയത്തിനു ശേഷമാണ് സ്നേഹയും സൗഗതും വിവാഹം ചെയ്തത്.
വധുവിന്റെ ഡ്രൈവിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറാലാണ്. നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.