ഭോപ്പാൽ: അസുഖം ഭേദപ്പെടാന്‍ മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ വയറില്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുത്തി. മന്ത്രവാദത്തിന്റെ പേരിൽ 51 തവണയാണ് ഇരുന്പ് ദണ്ഡ് പഴുപ്പിച്ച് കുട്ടിയെ കുത്തിയത്
അതിക്രൂരമായ ചികിത്സാരീതിയെ തുടർന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന ഷഹ്ഡോല്‍ ജില്ലയിലാണ് സംഭവം.
കമ്പി പഴുപ്പിച്ച് കുട്ടിയെ കുത്തരുതെന്ന് കുട്ടിയുടെ അമ്മയോട് പ്രദേശത്തെ ആംഗന്‍വാടി അധ്യാപിക അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ഇവര്‍ അനുസരിച്ചില്ലെന്ന് ഷഹ്ഡോല്‍ കളക്ടര്‍ വന്ദന വൈദ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, മധ്യപ്രദേശിലെ പല ആദിവാസി ആധിപത്യ പ്രദേശങ്ങളിലും ന്യുമോണിയ ഭേദപ്പെടാൻ ചൂടുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്ന രീതി സാധാരണമാണ്.