പൈസയില്ലെങ്കില് ഒന്നുമില്ലെന്ന് ഞാന് വളരെ അടുത്താണ് മനസിലാക്കിയത്. ഞാനൊരു സാധാരണ പെണ്കുട്ടിയായിരുന്നുവെങ്കില് ഇപ്പോള് എന്റെ കൂടെയുള്ള പലരും എന്റെ കൂടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഞാനവരെ വിധിക്കുകയല്ല, പക്ഷെ ചിലപ്പോള് എനിക്ക് ആ വൈബ് കിട്ടാറുണ്ട്. അവര് ഇപ്പോള് എന്റെ കൂടെ നില്ക്കുന്നത് എന്റെ കൈവശം പണം ഉള്ളതിനാലാണെന്ന് തോന്നിയിട്ടുണ്ട്.
അത് വേദനിപ്പിക്കുന്നതാണ്. എനിക്ക് യഥാര്ഥ സുഹൃത്തുക്കളുണ്ടെന്ന് തോന്നുന്നില്ല. സ്കൂള് ജീവിതത്തില് നല്ല സുഹൃത്തുക്കളുണ്ടായിട്ടില്ല.
എന്റെ സുഹൃത്തുക്കള് എപ്പോഴും മുതിര്ന്നവരായിരുന്നു. ജീവിതത്തില് ആരാണ് ശരിയായ വ്യക്തിയെന്ന് മനസിലാക്കുക ബുദ്ധിമുട്ടാണ്. ചിലപ്പോള് ഇവർ എന്തുകൊണ്ടായിരിക്കും എന്റെ കൂടെയുള്ളതെന്ന് ചിന്തിക്കാറുണ്ട്.
മറ്റൊരു കാരണവും കൊണ്ട് ഇവര് എന്റെ കൂടെ നില്ക്കേണ്ടതില്ല. അങ്ങനെ തോന്നിപ്പിക്കുന്ന സുഹൃത്തുക്കളെ 2022 ന്റെ അവസാനത്തോടെ ഞാന് ജീവിതത്തില് നിന്നും ഒഴിവാക്കി. -സാനിയ ഇയ്യപ്പൻ