ആചാരങ്ങളിലെ വൈവിധ്യവും വിചിത്രതയും ഇന്ത്യയെ മറ്റു ലോകരാജ്യങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. വിചിത്രമായ ആചാരങ്ങള്‍ നിലനില്‍ക്കുന്ന പല ഗ്രാമങ്ങളും ഇന്നും ഇന്ത്യയിലുണ്ട്.
അത്തരത്തില്‍ ഒന്നാണ് മധ്യപ്രദേശില്‍ ശിവപുരി എന്ന ഗ്രാമത്തിലെ വിചിത്രമായ ചില ആചാരം.
ഇവിടെ, ഭാര്യമാരെ പണക്കാര്‍ക്ക് വാടകയ്ക്കു കൊടുക്കുന്ന ഭര്ത്താക്കന്മാരുണ്ട്. മാസകണക്കിനോ വര്‍ഷകണക്കിനോ ആണ് ഈ വാടക ഏര്‍പ്പാട്.
ഗ്രാമത്തിലെ പണക്കാര്‍ക്ക് വിവാഹം നടക്കാതെ വരുമ്പോഴാണ് ഈ സമ്പ്രദായത്തെ ആശ്രയിക്കുന്നത്. മുദ്രപേപ്പറില്‍ എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ സമ്പ്രദായം നിലനില്‍ക്കുന്നത്.
നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ട് പെണ്‍കുട്ടികളെയും ഭാര്യമാരെയും ഇവിടെ വില്‍പ്പനയ്ക്ക് വയ്ക്കും.
ഒരിക്കല്‍ വാങ്ങിയ സ്ത്രീകളെ മുദ്രപേപ്പര്‍ നല്കി മറിച്ച് വില്‍ക്കാനും സാധിക്കും. സ്ത്രീകളെ വില്‍ക്കാനായി മാര്‍ക്കറ്റിനോട് സാദൃശ്യമുള്ള സംവിധാനവും ഒരുക്കും.
കരാര്‍ കാലാവധി അവസാനിക്കുന്നതോടെ കൂടിയ തുകയ്ക്ക് ഇവരെ കൈമാറാനും കരാര്‍ പുതുക്കാനും സാധിക്കും.
ഇത്തരം സമ്പ്രദായങ്ങളെക്കുറിച്ച് പൊലീസിന് അറിയാമെങ്കിലും പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ നിയമ നടപടികളുണ്ടാകാറില്ല.