യുഎസ്: അമേരിക്കയിലെ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ആണ് ഹൂ വിക്കി എന്നറിയപ്പെടുന്ന വിക്ടോറിയ റോസ്. അടുത്തിടെ നൈജീരിയയിൽ യാത്ര പോയ ഇവരെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയയ്ക്കാൻ ഒരു മില്ല്യൺ ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും വാർത്ത പരന്നു. ഇതേത്തുടർന്ന് ഇവരുടെ ഫോളോവേഴ്സ് അടക്കമുള്ളവർ ആശങ്ക പ്രടിപ്പിച്ച് രംഗത്തെത്തി.
തട്ടിക്കൊണ്ടുപോയെന്ന പോസ്റ്റുകൾ പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും വിക്ടോറിയ റോസിനെ റാഞ്ചിക്കൊണ്ടുപോയെന്നാണ് ഏറെപ്പേരും കരുതിയത്. എന്നാൽ, തന്നെ ആരും തട്ടിക്കൊണ്ടുപോയിരുന്നില്ലെന്നും ബോറടിച്ചിരുന്നപ്പോൾ ഒരു രസത്തിനുവേണ്ടി താൻ തന്നെ മെനഞ്ഞുണ്ടാക്കിയ കഥയാണിതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് വിക്ടോറിയ. തന്റെ ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു അവരുടെ വെളിപ്പെടുത്തൽ.
‘തനിക്ക് കുഴപ്പങ്ങളൊന്നും ഇല്ല. ബോറടിച്ചപ്പോൾ ചിരിക്കാൻ വേണ്ടി ചെയ്തതാണ്. തന്റെ സഹോദരനോടൊപ്പമാണ് ഇത് ചെയ്തത്. തന്നോട് ക്ഷമിക്കൂ’ എന്നും വിക്ടോറിയ പറഞ്ഞു. ഇതോടെ ഇവർക്കെതിരേ രൂക്ഷവിമർശനങ്ങൾ ഉയർന്നു. അറസ്റ്റ് ചെയ്യണമെന്നുവരെ ഫോളോവേഴ്സ് അടക്കം ആവശ്യപ്പെട്ടു.
w