മുംബൈ: സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. ട്രക്കിംഗിനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയപ്പോഴായിരുന്നു അപകടം.
വിനോദസഞ്ചാര കേന്ദ്രമായ ബോര്‍ണെ ഗാട്ട് സന്ദര്‍ശിക്കാൻ സുഹൃത്തുക്കളോടൊപ്പമാണ് യുവതി എത്തിയത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന സംഘമായിരുന്നു ഒപ്പമുണ്ടായിരുന്നത്.
ദോസ്ഘര്‍ വെള്ളച്ചാട്ടത്തിന് സമീപത്തേക്കാണ് യുവതി വീണുപോയത്. കരച്ചില് കേട്ട് സുരക്ഷാപ്രവര്‍ത്തകരും ട്രക്കിംഗിനെത്തിയവരും ചേര്‍ന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മതിയായ ചികില്‍സ നല്‍കിയെന്നും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്ത കുംബെ വെള്ളച്ചാട്ടത്തിന് സമീപമുള്ള കൊക്കയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ വീണുമരിച്ചതിന് പിന്നാലെയാണ് യുവതിയും അപകടത്തില്‍പ്പെട്ടത്.