ട്രാ​ക്ട​ർ കൊ​ണ്ടു​പോ​യാ​ൽ ദേ​വി കോ​പി​ക്കും: ലോ​ൺ ഏ​ജ​ന്‍റു​മാ​ർ​ക്ക് മു​ന്നി​ൽ യു​വ​തി​യു​ടെ അ​ഭ്യാ​സപ്രകടനം

ലോ​ൺ എ​ടു​ത്ത തു​ക അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ട്രാ​ക്ട​ർ പി​ടി​ച്ചെ​ടു​ക്കാ​നെ​ത്തി​യ അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ൽ ദേ​വി ത​ന്‍റെ മേ​ൽ പ്ര​വേ​ശി​ച്ച​താ​യി അ​ഭി​ന​യി​ച്ച് യു​വ​തി. രാ​ജ​സ്ഥാ​നി​ലെ ബ​ൻ​സ്വാ​ര​യി​ലാ​ണ് സം​ഭ​വം.

ashokdamodar864 എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. യു​വ​തി വീ​ഡി​യോ​യി​ൽ നാ​ട​കീ​യ​മാ​യാ​ണ് പെ​രു​മാ​റു​ന്ന​ത്.

ലോ​ൺ ഏ​ജ​ന്‍റു​മാ​രോ​ട് അ​വ​ർ ക​യ​ർ​ത്ത് സം​സാ​രി​ക്കു​ന്നു​മു​ണ്ട്. എ​ടു​ത്ത ലോ​ൺ തി​രി​കെ അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ലോ​ൺ എ​ടു​ത്ത് വാ​ങ്ങി​യ ട്രാ​ക്ട​ർ കൊ​ണ്ടു​പോ​കാ​നാ​ണ് ഏ​ജ​ന്‍റു​മാ​ർ യു​വ​തി​യു​ടെ അ​ടു​ത്ത് വ​ന്ന​ത്.

ഏ​ജ​ന്‍റു​മാ​ർ വ​ന്ന​തി​ന് പി​ന്നാ​ലെ യു​വ​തി ത​ന്‍റെ കൈ​ക​ൾ ഉ​യ​ർ​ത്തി അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. ട്രാ​ക്ട​ർ കൊ​ണ്ടു​പോ​യാ​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രും എ​ന്നാ​ണ് യു​വ​തി ലോ​ൺ ഏ​ജ​ന്‍റു​മാ​രോ​ട് പ​റ​യു​ന്ന​ത്. 

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. എന്തൊക്കെയാണ് സംഭവിക്കുന്നത്, ലോൺ എടുത്ത് ട്രാക്ടർ വാങ്ങിയിട്ട് തിരികെ അടക്കാതെ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്നും വീഡിയോയുടെ കാപ്ഷനില്‍ ചോദിക്കുന്നുണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment