സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് സു​ഹൃ​ത്തി​ന്‍റെ ഭീ​ഷ​ണി: ഒ​ടു​വി​ൽ സൗ​ഹൃ​ദം കൊ​ല​യി​ൽ അ​വ​സാ​നി​ച്ചു; യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ

ഗു​വാ​ഹ​ത്തി: പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ. കൃത്യം ന​ട​ത്തി​യ ശേ​ഷം കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് വി​മാ​ന​ത്തി​ൽ പോ​കു​ന്ന​തി​ന് മു​ൻ​പാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഗു​വാ​ഹ​ത്തി വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള ഹോ​ട്ട​ലി​ലാ​ണ് സ​ന്ദീ​പ് കു​മാ​ർ കാം​ബ്ലെ(44) എ​ന്ന​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ജ​ലി ഷാ (25), ​കാ​മു​ക​ൻ ബി​കാ​ഷ് കു​മാ​ർ ഷാ (23) ​എ​ന്നി​വ​രാ​ണ് സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്. കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് വി​മാ​നം ക​യ​റു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് ഇ​രു​വ​രെ​യും പോലീസ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു റെ​സ്റ്റോ​റ​ൻ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ഞ്ജ​ലി​യും പൂ​നെ സ്വ​ദേ​ശി​യാ​യ കാം​ബ്ലെ​യും ക​ഴി​ഞ്ഞ വ​ർ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​ത്. എ​ന്നാ​ൽ അ​ഞ്ജ​ലി​ക്ക് ബി​കാ​ഷു​മാ​യി നേ​ര​ത്തെ ത​ന്നെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ബി​കാ​ഷ് അ​ഞ്ജ​ലി​യെ വി​വാ​ഹ​ത്തി​നാ​യി നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ജ​ലി​യു​മൊ​ത്തു​ള്ള സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ കാം​ബ്ലെ​യു​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഈ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കാം​ബ്ലെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യു​മോ എ​ന്ന ഭ​യ​മാ​ണ് കൊ​ല​ക്ക് കാ​ര​ണം.

കൊ​ൽ​ക്ക​ത്ത​യി​ലെ ഹോ​ട്ട​ലി​ൽ വെ​ച്ച് അ​ഞ്ജ​ലി​യും കാം​ബ്ലെ​യും കാ​ണാ​മെ​ന്ന് തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ കാം​ബ്ലെ അ​ത് ഗു​വാ​ഹ​ത്തി​യി​ലേ​ക്ക് മാ​റ്റു​ക​യും അ​വി​ടെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, കാം​ബ്ലെ അ​റി​യാ​തെ അ​തേ ഹോ​ട്ട​ലി​ൽ ബി​കാ​ഷും മു​റി​യെ​ടു​ത്തു.

തു​ട​ർ​ന്ന് ഹോ​ട്ട​ലി​ൽ അ​ഞ്ജ​ലി​യും കാം​ബ്ലെ​യും ഒ​രു​മി​ച്ച് ചെ​ക്ക് ഇ​ൻ ചെ​യ്‌​തു. പി​ന്നാ​ലെ മു​റി​യി​ലേ​ക്ക് ബി​കാ​ഷ് എ​ത്തി. ബി​കാ​ഷ് വ​ന്ന​തോ​ടെ കാം​ബ്ലെ​യെ രോ​ഷാ​കു​ല​നാ​യി. ഇ​വ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും അ​ടി​പി​ടി​യി​ൽ കാം​ബ്ലെ​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ശേ​ഷം ചി​ത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്ന കാം​ബ്ലെ​യു​ടെ ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും എ​ടു​ത്ത് അ​ഞ്ജ​ലി​യും ബി​കാ​ഷും ഹോ​ട്ട​ൽ വി​ട്ടു.

പിന്നാലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ കാം​ബ്ലെ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി ഹോ​ട്ട​ൽ ര​ജി​സ്റ്റ​ർ, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ, എ​യ​ർ​പോ​ർ​ട്ട് യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക എ​ന്നി​വ പ​രി​ശോ​ധി​ച്ച് രാ​ത്രി കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പ് അ​ഞ്ജ​ലി​യെ​യും ബി​കാ​ഷി​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment