പെരിങ്ങോം: ഭര്‍ത്താവുമായി ഇഷ്ടത്തിലായതിന്റെ വിരോധത്തില്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞുടക്കുകയും ചെയ്തതായുള്ള യുവതിയുടെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു.
പെരിങ്ങോത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുപ്പത്താറുകാരിയുടെ പരാതിയിലാണ് കാമുകന്റെ ഭാര്യക്കും മാതാവുള്പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്.
കഴിഞ്ഞ മാസം 26ന് ഉച്ചയ്ക്കാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരിയുടെ തല ചുമരിലിടിച്ചും അസഭ്യം പറയുകയും മൊബല്‍ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയുമായിരുന്നുവെന്നാണ് പരാതി.
ഫോണ്‍ ഉപയോഗശൂന്യമാക്കിയതിലൂടെ 80,000 രൂപയുടെ നഷ്ടമുണ്ടെന്ന് പരാതിയിൽ പറയുന്നു. അക്രമത്തിന് നേതൃത്വം നല്കിയ യുവതിയുടെ ഭര്‍ത്താവും താനുമായി ഇഷ്ടത്തിലായതിന്റെ വിരോധമാണ് സംഭവത്തിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.