ബംഗളൂരു: ഭർത്താവിനെ മർദിച്ച് അവശനാക്കിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്തു. ബംഗളൂരു കൊപ്പളിലെ ഗംഗാവതി ബസ് സ്റ്റോപ്പിനു സമീപമുള്ള പാർക്കിലായിരുന്നു സംഭവം.
ഇരയുടെ പരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ടു യുവതിയും ഭർത്താവും ബസ് സ്റ്റോപ്പിൽവച്ച് വഴക്കിടുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ പരിഹരിക്കാനെത്തിയ ആറു പേർ യുവാവിനെ ആക്രമിക്കാൻ തുടങ്ങി. യുവാവിനെ അടിച്ചുവീഴ്ത്തിയ ശേഷം സംഘത്തിലൊരാൾ സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനുശേഷം യുവതിയെയും ക്രൂരമായി മർദിച്ചു.