വൈറലാവാൻ സാഹസികത കാണിക്കുന്നവർ ഇന്ന് സമൂഹത്തിൽ നിരവധിയാണ്. ഇത്തരത്തിൽ ഇറ്റലിയിലെ പ്രേത ബാധയുള്ള വീടുകളിൽ വീഡിയോ ചിത്രീകരിക്കാനെത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
രക്തം വറ്റിയ നിലയിൽ 22 കാരിയായ ഫ്രഞ്ച് യുവതിയുടെ മൃതദേഹം ഓസ്റ്റ താഴ്വരയിൽ നിന്നുമാണ് കണ്ടെത്തിയത്. ടിക് ടോക്കിന് വേണ്ടി സാഹസികവീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അപകടമാണ് മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
കൂടാതെ ഫ്രാൻസിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ ഗോസ്റ്റ് ഹണ്ടിംഗുമായി യുവതിയുടെ മരണത്തിന് ബന്ധമുണ്ടന്നും പോലീസ് സംശയിക്കുന്നുണ്ട്.
യുവതിക്കൊപ്പം ഒരു യുവാവ് കൂടിയുണ്ടായിരുന്നു. അയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇവിടെ നിന്നും നേരത്തെ രണ്ടുപേരെ കാണാതായ സംഭവത്തിന് ഈ സംഭവവുമായി ബന്ധമുണ്ടെന്നും പോലീസിന് സംശയമുണ്ട്.
എന്നാൽ മരിച്ച യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.