സ്യൂട്ട്കേസിൽ സൂക്ഷിച്ചിരുന്ന സെക്സ് ടോയ്സിൽ ഒന്ന് മുഴങ്ങാൻ തുടങ്ങിയതിനെ തുടർന്ന് മോഡലും ഇൻഫ്ലുവൻസറുമായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. 2,50,000 ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ അമാൻഡ ഡയസ് റോജാസാണ് സെക്സ് ടോയുമായി യാത്ര ചെയ്യാനെത്തിയത്.
സംഭവത്തിൻ്റെ വീഡിയോ മോഡലിൻ്റെ സുഹൃത്ത് ചിത്രീകരിക്കുകയും പിന്നീട് ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു, അത് വൈറലായി. പറന്നുയരുന്നതിന് തൊട്ടുമുമ്പ് അവളുടെ സ്യൂട്ട്കേസിൽ ഒരു വൈബ്രേറ്റർ മുഴങ്ങാൻ തുടങ്ങിയതിനെ തുടർന്ന് അമാൻഡ ഡയസ് റോജാസിനെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.
ടിക് ടോക്ക് വീഡിയോയിൽ ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ അമണ്ടയോട് തൻ്റെ സ്യൂട്ട്കേസ് മുഴങ്ങാൻ തുടങ്ങുമ്പോൾ ഓവർഹെഡ് ലോക്കറിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നത് കാണിക്കുന്നു. തുടർന്ന് സ്യൂട്ട്കേസുമായി വിമാനം വിടാൻ അവളോട് ആവശ്യപ്പെട്ടു.
പിന്നീട് വീഡിയോയിൽ, അവൾ ജെറ്റ്വേയിൽ സ്യൂട്ട്കേസ് തുറക്കുന്നത് കാണിക്കുന്നു. അപ്പോൾ സ്യൂട്ട്കേസിൽ ഒരു വൈബ്രേറ്റർ മുഴങ്ങുന്നുണ്ടെന്ന് കണ്ടെത്തി. അവളുടെ സ്യൂട്ട്കേസിൽ ധാരാളം സെക്സ് ടോയ്സുകൾ ഉണ്ടായിരുന്നതിനാൽ എയർലൈൻ സ്റ്റാഫ് ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അമൻഡ വൈബ്രേറ്റർ സ്വിച്ച് ഓഫ് ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വൈറലായ ഈ ടിക് ടോക്ക് വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിച്ചു. “അവശ്യ സാധനങ്ങൾ പാക്ക് ചെയ്യുന്നുണ്ടെന്ന് അവൾ ഉറപ്പാക്കുന്നു’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. അടുത്ത തവണ പറക്കുന്നതിന് മുമ്പ് സെക്സ് ടോയ്സിൽ നിന്ന് ബാറ്ററികൾ പുറത്തെടുക്കാൻ ഒരു വ്യക്തി മോഡലിനെ ഉപദേശിക്കുകയും ചെയ്തു.
Woman booted from plane after her buzzing sex toy in suitcase; goes viral on TikTok +12.5M pic.twitter.com/T8neUXY5Fu
— Unlimited L's (@unlimited_ls) February 9, 2024