നായകളെ ഓമനിച്ചു വളർത്തുന്നവർ അനവധിയാണ്. അവയ്ക്കായി എത്ര പണം ചെലവഴിക്കാനും ഉടമകൾ തയാറുമാണ്. മുംബൈക്കാരിയായ സരിത സൽദാൻഹ എന്ന സ്ത്രീ തന്റെ വളർത്തുനായയുടെ പിറന്നാളിന് സ്വർണമാലയാണു സമ്മാനമായി നൽകിയത്.
ചെറിയ തുകയുടെ മാലയൊന്നുമായിരുന്നില്ല. രണ്ടര ലക്ഷം രൂപ വില വരുന്ന അടിപൊളി മാല. ജ്വല്ലറിയിൽനിന്നു മാല വാങ്ങുന്നതിന്റെയും നായയെ അണിയിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
ജ്വല്ലറിക്കാരാണു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ടൈഗർ എന്നാണ് സരിതയുടെ നായയുടെ പേര്.