റെയില്‍വേ ട്രാക്കിലേക്ക് ആത്മഹത്യ ചെയ്യാനായി പാഞ്ഞടുത്ത യുവതിയെ സഹയാത്രികര്‍ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. മുംബൈ വിക്രോലി സ്റ്റേഷനില്‍ പാഞ്ഞു വരുന്ന അംബര്‍നാഥ് ട്രെയിനിനു മുന്നിലേക്ക് നടന്നുവന്ന നാസിയ മുഹമ്മദ് അക്ബര്‍ സയ്യദി എന്ന 35കാരിയായ ഏവരെയും ഭയപ്പെടുത്തിയത്.
പാഞ്ഞുവരുന്ന ട്രെയിനിനു മുന്നിലേക്കുവരുന്ന യുവതിയെ കണ്ട് പരിഭ്രാന്തരായ യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍നിന്നു അലറിവിളിക്കുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ ട്രെയ്നിന്റെ ലോക്കോ പൈലറ്റിനോട് വണ്ടി നിര്‍ത്താന്‍ പറയുന്നുണ്ടായിരുന്നു. അതിനിടെയാണ്, പാളത്തിന്റെ കരയില്‍നിന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ ട്രെയിനിനു മുന്നില്‍വെച്ച് യുവതിയെ വലിച്ചു മാറ്റിയത്. അതേസമയം, യുവതി മനപൂര്‍വം ട്രെയിനിനു മുന്നിലേക്ക് നടന്നടുക്കുകയാണോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പ്ലാറ്റ്ഫോമിലുള്ളവര്‍ മുഴുവന്‍ പേടിച്ചരണ്ടുനിന്ന നാടകീയ മുഹര്‍ത്തത്തില്‍ ട്രെയിന്‍ കയറാനെത്തിയ യാത്രികരില്‍ ചിലര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.