എന്ത് കാര്യം ആയാലും അതിന് ഉചിതമായ സ്ഥലവും സമയവും നോക്കി വേണം ചെയ്യാൻ അല്ലാത്ത പക്ഷം അവ പ്രതികൂലമായി തിരിച്ചടിക്കും. പറഞ്ഞു വരുന്നത് വേറൊന്നും അല്ല മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന്റെ പശ്ചാത്തലത്തിൽ നൃത്തം ചെയ്ത യുവതിയെ കുറിച്ചാണ്.
നരേന്ദ്ര മോദിയുടെ ചിത്രത്തിന് അടുത്ത് നിന്ന് യുവതി റീൽ ഷൂട്ട് ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് യുവതിക്കെതിരെ ഉയർന്നുവന്നത്. പ്രധാനമന്ത്രിയുടെ കട്ടൗട്ടിനെ പശ്ചാത്തലമാക്കി അശ്ലീലമായ രീതിയില്‍ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ജാക്കി ഷെറോഫ് എന്നിവര്‍ അഭിനയിച്ച ‘ഖല്‍നായക്’ എന്ന ചിത്രത്തിലെ ‘ആജാ സാജന് ആജ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് യുവതി നൃത്തം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏകദേശം 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വൈറലാണ്.
പ്രമുഖ വ്യക്തികളുടെ കട്ടൗട്ടിനൊപ്പം വ്യൂസിനും ലൈക്കിനും വേണ്ടി മോശമായ രീതിയില്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മോദിയെന്നും ആ വ്യക്തിയോട് ബഹുമാനം ഉണ്ടായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളും ക്ഷേമപദ്ധതികളും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നരേന്ദ്ര മോദിയുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അത്തരമൊരു കട്ടൗട്ടിന്റെ മുന്നില്‍ നിന്നായിരുന്നു യുവതി നൃത്തം ചെയ്തത്.
वक्त आ गया है कि रील बनाने वालों के लिए भी एक सेंसर बोर्ड बने… व्यस्त चौराहों और ट्रैफ़िक में रील के बाद इनका मनोबल लगातार सीमा क्रॉस कर रहा है।@narendramodi
— Naval Kant Sinha | नवल कान्त सिन्हा (@navalkant) February 11, 2024
(वीडियो साभार वाट्सएप)#AmaJaneDo pic.twitter.com/hdT64CbDka