ഗ്യാ​സ് സി​ലി​ണ്ട​ർ ഒ​ന്നി​ന് മു​ക​ളി​ൽ ഒ​ന്നാ​യി വ​ച്ച് യു​വ​തി​യു​ടെ സാ​ഹ​സി​ക​ത; വീ​ഡ​യോ വൈ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ പ​ല​ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ വൈ​റ​ലാ​വാ​റു​ണ്ട്. വ്യ​ത്യ​സ്ത​മാ​യ അ​വി​ശ്വ​സി​നീ​യ​മാം വി​ധം ക​ഴി​വു​ള്ള​വ​രെ ന​മ്മ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണാ​റുമു​ണ്ട്.

മി​ക്ക സ്ത്രീ​ക​ളും കേ​ട്ടി​ട്ടു​ള്ള ഒ​രു ചോ​ദ്യ​മാ​ണ് ഒ​രു ഗ്യാ​സ് സി​ലി​ണ്ട​ർ ചു​മ​ക്കാ​നെ​ങ്കി​ലും ക​ഴി​യു​മോ എ​ന്ന​ത്. എ​ന്നാ​ൽ വൈ​റ​ലാ​കു​ന്ന യു​വ​തി​യു​ടെ ഈ വീ​ഡി​യോ ക​ണ്ടാ​ൽ ന​മ്മ​ൾ ഞെ​ട്ടി​പ്പോ​കും.

വീ​ഡി​യോ​യി​ൽ ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള ഒ​രു സ്ത്രീ​യാ​ണ് ഉ​ള്ള​ത്. neetu_5650 എ​ന്ന യൂ​സ​റാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ഗ്യാ​സ് സി​ലി​ണ്ട​റു​ക‍​ൾ ഒ​ന്നി​ന് മു​ക​ളി​ൽ ഒ​ന്നാ​യി വ​ച്ചു​കൊ​ണ്ടാ​ണ് യു​വ​തി നൃ​ത്തം ചെ​യ്യു​ന്ന​ത്.

നീ​തു​വി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും യു​ട്യൂ​ബ് ചാ​ന​ലി​ലും ഇ​തു​പോ​ലെ​യു​ള്ള അ​നേ​കം വീ​ഡി​യോ​ക​ളു​ണ്ട്. ഗ്യാ​സ് സി​ലി​ണ്ട​റും കു​പ്പി​യും ഗ്ലാ​സു​മൊ​ക്കെ ത​ല​യി​ൽ​വ​ച്ചാ​ണ് നൃ​ത്തം ചെ​യ്തി​രി​ക്കു​ന്ന​ത്. സ്റ്റീ​ൽ ഗ്ലാ​സി​ന് മു​ക​ളി​ൽ മ​ൺ​കു​ടം വ​ച്ച് നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ​യും ഇ​വ​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ Saun Di Jhadi എ​ന്ന പ​ഞ്ചാ​ബി ഗാ​ന​ത്തി​നാ​ണ് നീ​തു ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന​ത്.

വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. മൂ​ന്ന് മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ൾ വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു. നി​ര​വ​ധി​പേ​ർ നീ​തു​വി​ന്‍റെ ക‍​ഴി​വി​നെ അ​ഭി​ന​ന്ദി​ച്ച് ക​മ​ന്‍റി​ട്ട​പ്പോ​ൾ മ​റ്റൊ​രു പ​ക്ഷം ഇ​ത്ത​രം വീ​ഡി​യോ​ക​ൾ ചെ​യ്യു​ന്ന​തി​ന് പി​ന്നി​ലെ അ​പ​ക​ട​വും ചൂ​ണ്ടി​ക്കാ​ണി​ച്ചു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment