അമ്മയ്ക്കൊരുമ്മ: ബ​സി​ൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി യു​വ​തി; തുണയായി ബ​സ് ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും

ബ​സി​ൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്കു ജ​ന്മം ന​ൽ​കി യു​വ​തി. ക​ന​ക​പു​ര​യി​ല്‍​നി​ന്നു ഹു​ന​സ​ന​ഹ​ള്ളി​യി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സി​ലാ​ണു സം​ഭ​വം.

ഹു​നാ​സ​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ റ​സി​യ ബാ​നു​വാ​ണ് ആ​ൺ​കു​ഞ്ഞി​നെ​യും പെ​ൺ​കു​ഞ്ഞി​നെ​യും പ്ര​സ​വി​ച്ച​ത്. ഭ​ർ​ത്താ​വും അ​മ്മ​യും ബ​സി​ൽ റ​സി​യ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബ​സ് ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും ഇ​വ​ർ​ക്കു തു​ണ​യാ​യി.

ക​ന​ക​പു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കു​ന്പാ​ഴാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത​മാ​യി റ​സി​യ​യ്ക്കു പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.‌ ഗ​ർ​ഭ​കാ​ലം എ​ഴു​മാ​സ​മേ ആ​യി​രു​ന്നു​ള്ളൂ.

പ്ര​സ​വ​ശേ​ഷം റ​സി​യ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ലെ വാ​ണി വി​ലാ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​മ്മ​യു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment