ഇന്നത്തെ കാലത്ത് വിവാഹത്തെ കുറിച്ച് പെൺകുട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. മാത്രമല്ല ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് ഏറ്റെടുക്കാനും അവർ തയാറല്ല. അടുത്തിടെ, കുഞ്ഞിന് ജന്മം നൽകുന്നത് സ്വതന്ത്ര ചുമതലയല്ലെന്ന് പറഞ്ഞ് ഒരു യുവതി രംഗത്തെത്തിയിരുന്നു.
നോറ തലാൽ എന്ന 26കാരിയാണ് വിവാഹവും ഗർഭധാരണവുമായി ബന്ധപ്പെട്ടുള്ള തന്റെ ചില നിബന്ധനകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ദശലക്ഷക്കണക്കിന് പണം ചെലവഴിക്കാൻ കഴിയുന്ന ഒരു ധനികനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് യുവതി പറയുന്നത്.
താൻ ഇപ്പോൾ അവിവാഹിതനാണെന്നും എന്നാൽ തന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സാമ്പത്തികമായി കഴിവുള്ളയാളെ വിവാഹം കഴിക്കുമെന്നും സോഷ്യൽ മീഡിയയിൽ നോറ പോസ്റ്റ് ചെയ്തു.
ലണ്ടനിലെ വെസ്റ്റ് ഹാംപ്സ്റ്റെഡിൽ താമസിക്കുന്ന നോറ ടെക് സെയിൽസിൽ ജോലി ചെയ്യുകയാണ്. താൻ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ തനിക്ക് കുറഞ്ഞത് 1000 ഡോളർ (ഏകദേശം 83,464 രൂപ) വിലയുള്ള ഒരു സമ്മാനം വേണമെന്നാണ് അവർ സോഷ്യൽ മീഡിയയിൽ പറഞ്ഞിരിക്കുന്നത്.
അത് ഡിസൈനർ ബാഗോ വിലകൂടിയ ഷൂവോ ആകാം. മൂന്ന് കിടപ്പുമുറിയുള്ള വീടിനൊപ്പം പ്രസവാനന്തര പരിചരണത്തിനായി ഒരു സ്വകാര്യ മുറിയും തനിക്ക് ആവശ്യമാണെന്നും നോറ പറഞ്ഞു.
കുഞ്ഞിന് ജന്മം നൽകിയ ശേഷം ആകാരവടിവ് വീണ്ടെടുക്കാൻ തനിക്ക് ഒരു വ്യക്തിഗത പരിശീലകൻ കൂടി ആവശ്യമാണ്, തൻ്റെ എല്ലാ ചെലവുകളും ഭർത്താവ് വഹിക്കണമെന്നും നോറ വ്യക്തമാക്കി. “കുട്ടിക്ക് 4-5 വയസ് ആകുന്നത് വരെ താൻ ജോലിക്ക് പോകില്ല, അതിനാൽ തന്റെ എല്ലാ ചെലവുകളും ഭർത്താവ് വഹിക്കണം’ എന്നും യുവതി പറയുന്നു.
അവളുടെ ആവശ്യങ്ങളോട് സമ്മിശ്ര പ്രതികരണമാണ് നെറ്റിസൺസ് നൽകിയിരിക്കുന്നത്. എന്നാൽ ചിലർ യുവതിയുടെ ആവശ്യങ്ങളെ അനുകൂലിച്ചും കമന്റിട്ടിട്ടുണ്ട്.