ഓരോ വ്യക്തികളും പണം സമ്പാദിക്കാവുന്നതിനായി പല മാർഗങ്ങൾ കണ്ടെത്തുന്നു. അതിലൂടെ അവർക്ക് പണം സമ്പാദിക്കാം, അത് ഒരു ബിസിനസായാലും ജോലിയായാലും. ഇത്തരത്തിൽ ലക്ഷങ്ങൾ സമ്പാദിക്കാനും പണക്കാരനാകാനും യുവതി ഒരു വഴി കണ്ടെത്തിയിരിക്കുകയാണ്.
മറ്റുള്ളവരിൽ നിന്ന് അൽപ്പം വ്യത്യസ്തമായ ഒരു ബിസിനസ് ആണ് ഈ യുവതി നടത്തുന്നത്. ഉപയോഗിച്ച വസ്ത്രങ്ങൾ വിറ്റ് പണം സമ്പാദിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണിത്. തന്റെ ബിസിനസ് നന്നായി നടക്കുന്നുണ്ടെന്നും വസ്ത്രങ്ങൾ വിറ്റ് നല്ല തുക സമ്പാദിക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയയിൽ ഹന്ന ബെവിംഗ്ടൺ വ്യക്തമാക്കി.
മറ്റുള്ളവർക്ക് പ്രയോജനപ്രദമായ നിരവധി ബിസിനസ്സ് ടിപ്പുകളും അവർ നൽകിയിട്ടുണ്ട്. ഉപയോഗിച്ച വസ്ത്രങ്ങൾ മാത്രമല്ല, ഷൂസും ആഭരണങ്ങളും അവർ വിൽക്കുന്നു. വിൻ്റഡ് എന്ന ഓൺലൈൻ മാർക്കറ്റിലാണ് യുവതി തന്റെ വസ്ത്രങ്ങൾ വിൽക്കുന്നതെന്നാണ് റിപ്പോർട്ട്.
സെക്കൻഡ് ഹാൻഡ് ഇനങ്ങൾ വിൽക്കുന്ന ഒരു സൈറ്റാണിത്. ഈ ഓൺലൈൻ വിപണിയുടെ ഉപയോക്താക്കളിൽ ഒരാളാണ് ഹന്ന. എന്തെങ്കിലും വിൽക്കുന്നതിന് ഫീസ് ഇല്ല, എന്നാൽ സാധനം വാങ്ങുന്ന വ്യക്തിയിൽ നിന്ന് ഒരു ചെറിയ നിരക്ക് ഈടാക്കുന്നു.
ഈ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ, ഹന്ന തന്റെ പഴയ വസ്ത്രങ്ങൾ, ഷൂസ്, ആഭരണങ്ങൾ അങ്ങനെ പലതും വിറ്റു. ഇതിലൂടെ 6,44,331 രൂപയാണ് ഇവർ നേടിയത്.