ലോകമെമ്പാടുമുള്ള ആളുകൾ കഴിക്കുന്ന വിചിത്രമോ അസാധാരണമോ ആയ പലതരം ഭക്ഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുള്ളതാണ്.
അടുത്തിടെ ഒരു വീഡിയോയിൽ യുവതി ചെടിച്ചട്ടി കഴിക്കുന്നത് കാണിച്ചിരുന്നു. കേൾക്കുമ്പോൾ ഞെട്ടുമെങ്കിലും ഇതിന് പിന്നിൽ ഒരു സർപ്രൈസ് ട്വിസ്റ്റ് തന്നെയുണ്ട്.
വ്ലോഗർ പുറത്ത് പോയി അഴുക്ക് നിറഞ്ഞതായി തോന്നുന്ന ചെടിച്ചട്ടി കടിക്കുന്നു. എന്നാൽ പെൺകുട്ടി കഴിക്കുന്നത് ചെളിയോ അഴുക്കോ അല്ല പകരം ചോക്ലേറ്റ് കൊണ്ട് നിർമിച്ച കഴിക്കാൻ സാധിക്കുന്ന ചെടിച്ചട്ടിയാണ്.
ഈ വ്യത്യസ്തമായ ചെടിച്ചട്ടി എങ്ങനെ ഉണ്ടാക്കിയതെന്ന് വീഡിയോയുടെ അവസാനം യുവതി കാണിക്കുന്നുണ്ട്.
ഒരു വലിയ ബാർ ചോക്ലേറ്റ് ചെറിയ കഷണങ്ങളായി അത് മൈക്രോവേവിൽ ചെയ്ത് ഉരുക്കുന്നു. തുടർന്ന് ഒരു തെർമോകോൾ കപ്പിൽ ഉരുക്കിയ ചോക്ലേറ്റ് നിറച്ചു.
പിന്നീട് കപ്പ് റഫ്രിജറേറ്ററിൽ വച്ചു കട്ടിയാക്കുന്നു. തുടർന്ന് ചോക്ലേറ്റ് പാത്രം മുറിച്ച് കപ്പ് നീക്കം ചെയ്യുന്നു. അവ ഒരു പാത്രത്തിൽ മറിച്ചിടുകയും കൊക്കോ പൗഡർ ഉപയോഗിച്ച് പരുക്കൻ, ജൈവ ചെളി പോലുള്ള രൂപമാക്കി മാറ്റുകയും ചെയ്യുന്നു.
ഓറിയോയുടെ ഒരു പാക്കറ്റ് തുറന്ന് ചോക്ലേറ്റ് കുക്കികൾ നടുവിലുള്ള വെളുത്ത ക്രീം സ്റ്റഫിൽ നിന്ന് വേർതിരിക്കുന്നു. അങ്ങനെ മണ്ണിനോടും ചട്ടിയോടും സാമ്യമുള്ള രീതിയിൽ അവയെ മാറ്റിയെടുക്കുന്നു. വീഡിയോ 55 ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്.