തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് നേരെ യുവാവിന്റെ ക്രൂര മർദനം. എംആർഐ സ്കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മർദനമേറ്റത്.
പൂവാർ സ്വദേശി അനിൽ ജയകുമാരിയുടെ മുഖത്ത് ഇടി വള ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്തെ എല്ലുകൾ പൊട്ടിയതിനെ തുടർന്ന് ജയകുമാരിയെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ജയകുമാരിയെ സ്കാനിംഗിന് തീയതി നൽകാൻ വൈകി എന്നാരോപിച്ചാണ് അനിൽ ആക്രമിച്ചത്.