വഴിയാത്രക്കാരായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. രാജ്യഭേദമില്ലാതെ ഇത്തരം ആക്രമണങ്ങൾ നടക്കാറുമുണ്ട്. ഇരുചക്രവാഹനത്തിലെത്തി എളുപ്പത്തിൽ മാല പൊട്ടിച്ചെടുത്ത് കടന്നുകളയാമെന്നതാണ് ക്രമിനലുകളെ ഇത്തരം കവർച്ചകൾക്കു പ്രേരിപ്പിക്കുന്നത്.
സ്വർണത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വില കവർച്ചകളുടെ എണ്ണം വർധിക്കാനും ഇടയാക്കുന്നു. അതേസമയം, കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട സമാനമായ ഒരു മോഷണശ്രമത്തിന്റെ വീഡിയോ മാലപറിക്കാരുടെ ഉള്ളം കിടുക്കുന്നതാണ്.
അര്‍ജന്റീനയിലാണു സംഭവം. വഴിയാത്രക്കാരിയായ യുവതി വിജനമായ റോഡിലൂടെ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാള്‍ ചാടിയിറങ്ങി അവരുടെ അടുത്തേക്ക് പാഞ്ഞു ചെല്ലുന്നു. പിന്നാലെ കേൾക്കുന്നത് മൂന്നു വെടി ശബ്ദം ആണ്. ഇതോടെ അക്രമി കവർച്ചാശ്രമം ഉപേക്ഷിച്ച് ബൈക്കിൽ കയറി രക്ഷപ്പെടുന്നു.
സിവിലിയന്‍ വേഷത്തില്‍ പോവുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെയാണ് പ്രതികൾ കവർച്ചയ്ക്കിരയാക്കാൻ ശ്രമിച്ചത്. അക്രമികളെ കണ്ടിട്ടും പതറാതെ അവർ തന്റെ ബാഗിലുണ്ടായിരുന്ന റിവോൾവർ എടുത്തു വെടി ഉതിർക്കുകയായിരുന്നു.
പോലീസ് പിന്നീടു നടത്തിയ പരിശോധനയില്‍ 18 ഉം 19 ഉം വയസ് പ്രായമുള്ള പ്രതികളെ പിടികൂടി. “തോക്ക് ഇല്ലായിരുന്നെങ്കിൽ ആ സ്ത്രീക്ക് എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ’ എന്നാണ് ഒരാൾ വീഡിയോക്ക് കമന്റിട്ടത്.
NEW: Motorcycle muggers 'find out' after a plainclothed policewoman pulls out a gun as they try to rob her.
— Collin Rugg (@CollinRugg) June 17, 2024
The incident happened in Buenos Aires, Argentina.
As one of the thieves jumped off the bike and started moving towards her, the woman could be seen reaching for her… pic.twitter.com/6L2moemEJd