മൂന്ന് കുട്ടികള്‍ക്ക് പത്ത് മാസത്തിനുള്ളില്‍ ജന്മം നല്കിയ ഓസ്ട്രേലിയന്‍ സ്വദേശിയായ സരിറ്റ ഹോളണ്ട് എന്ന 41കാരിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു പ്രസവത്തിലല്ല ഇവർ മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയത്. മൂത്ത കുട്ടി ജനിച്ച് കഴിഞ്ഞ് പത്താഴ്ച പിന്നിട്ടപ്പോഴാണ് ഇവർ രണ്ടാമതും ഗർഭിണിയായത്.
സരിറ്റ ആദ്യം ജന്മം നൽകിയത് സ്റ്റീവി എന്ന പെൺകുഞ്ഞിനാണ്. സ്റ്റീവി ജനിച്ച് പത്താഴ്ച പിന്നിട്ടപ്പോഴാണ് സരിറ്റ രണ്ടാമതും ഗർഭിണിയാണെന്ന് അറിയുന്നത്.
എന്നാൽ രണ്ടാമത് ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ നടത്തിയ സ്കാനിംഗിൽ ഇരട്ടകുട്ടികളാണെന്ന് അറിഞ്ഞു. തുടർന്ന് 30 ആഴ്ചയും അഞ്ച് ദിവസവും പിന്നിട്ടപ്പോഴേക്കും മാസം തികയാതെ സരിറ്റ പ്രസവിച്ചു.
‘എന്റെ മൂത്ത മകള്‍ക്ക് പത്ത് ആഴ്ച പ്രായമായപ്പോഴാണ് ഞാന്‍ രണ്ടാമതും ഗര്‍ഭിണിയായത്. ഇരട്ടകുട്ടികളാണ് വയറ്റില്‍ വളരുന്നതെന്ന് അറിഞ്ഞതോടെ എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായി ഞാന്‍’. നിലവില്‍ തന്റെ മൂന്ന് മക്കളും സ്കൂളില്‍ പഠിയ്ക്കുകയാണെന്നും സരിറ്റ പറഞ്ഞു. മൂന്ന് കുട്ടികള്‍ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും സരിറ്റ പറഞ്ഞു. സരിറ്റ 28-ാമത്ത വയസിലാണ് സ്റ്റീവിയ്ക്ക് ജന്മം നല്‍കിയത്.
മൂന്ന് കുട്ടികൾക്കും ഇപ്പോൾ പതിമൂന്ന് വയസായെന്നും അവർക്ക് വേണ്ട എല്ലാ കാര്യങ്ങളും താൻ ചെയ്ത് കൊടുക്കുന്നുണ്ടെന്നും സരിറ്റ പറഞ്ഞു. സ്കൂളിലേക്ക് മൂന്ന് മക്കളും ഒന്നിച്ചാണ് പോകുന്നത്. മക്കള്‍ക്ക് പതിനെട്ട് വയസ്സാകുന്നതോടെ ചിലവ് വര്‍ധിക്കുമെന്നും സരിറ്റ പറയുന്നു.