പാമ്പുകളെ പൊതുവെ എല്ലാവർക്കും പേടിയാണ്. അതിപ്പോൾ വിഷമുള്ളതാണെങ്കിലും അല്ലെങ്കിലും. എന്നാൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ കണ്ടാൽ ആരായാലും ഒന്ന് അമ്പരക്കും. ഒരു സ്ത്രീ കൈകൊണ്ട് കൂറ്റൻ പെരുമ്പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങളാണ് അത്.
‘അവളുടെ പാമ്പുപിടുത്തത്തിന് റേറ്റിംഗ് നൽകുക.1-100! നിങ്ങളുടെ ചിന്തകൾ കുറിക്കുക’എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിശാലമായ ഒരു കടുകിന് പാടത്ത് നിന്നുള്ള വീഡിയോ ആയിരുന്നു അത്.
വീഡിയോയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ഒരാള്‍ വീഡിയോ ഷൂട്ട് ചെയ്യുന്നത് കാണാം. കടുക് പാടത്ത് ചുരുണ്ടുകൂടിക്കിടക്കുന്ന ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ പ്രിയങ്ക ഒറ്റ കൈകൊണ്ട് പിടികൂടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.
ഇതിനിടെ പാമ്പിന്റെ പിടിത്തം വിട്ടെങ്കിലും യാതൊരു ഭയവുമില്ലാതെ അവര്‍ വീണ്ടും പാമ്പിന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്നുമുണ്ട്. പിടിത്തം വിടുവിക്കാനായി പാമ്പ് പിടയുന്നതും എന്നാല്‍ അതിന് കഴിയാതെ വരുമ്പോള്‍ വായ് പരമാവധി പൊളിച്ച് കടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോ വൈറലായതോടെ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധിപേരാണ് കമന്റുമായെത്തിയത്. ‘സ്ത്രീകള്‍ക്കും പാമ്പുകളെ കൈകാര്യം ചെയ്യാം’ എന്നാണ് വീഡിയോ കണ്ടതിന് ശേഷം ആളുകൾ അഭിപ്രായപ്പെട്ടത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക