സോഷ്യൽ മീഡിയ തിരയുന്നു,  വൈറലായ വഴിയോര കച്ചവടക്കാരിയെ;  തി​ള​ച്ചു​മ​റി​യു​ന്ന എ​ണ്ണ​യി​ൽ പ​ല​ഹാ​രം മറിച്ചിടുന്നതും കോരിയെടുക്കുന്നതുമെല്ലാം കൈ കൊണ്ട്;  അത്ഭുതത്തോടെ  കൈയടിച്ച് കാണികളും

 

തി​ള​ച്ചു​മ​റി​യു​ന്ന എ​ണ്ണ​യി​ൽ പ​ല​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​രി- ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യി​ലെ ദൃ​ശ്യ​മാ​ണി​ത്.

ഇ​തി​ലെ​ന്താ​ണ് പ്ര​ത്യേ​ക​ത എ​ന്നാ​ണെ​ന്ന​ല്ലേ? കൈ ​ഉ​പ​യോ​ഗി​ച്ചാ​ണ് തി​ള​ക്കു​ന്ന എ​ണ്ണ​യി​ൽ പ​ല​ഹാ​രം മ​റി​ച്ചി​ടു​ന്ന​തും വേ​വു​മ്പോ​ൾ പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തും. കൈ​ക​ളി​ൽ ഒ​ന്നും ധ​രി​ച്ചി​ട്ട​ല്ല അ​വ​ര​ത് ചെ​യ്യു​ന്ന​ത്. ബ​ജി പോ​ലു​ള്ള വി​ഭ​വ​മാ​ണ് ഇ​വ​ര്‌ ത​യാ​റാ​ക്കു​ന്ന​ത്.

മാ​വി​ൽ കു​ഴ​ച്ച പ​ല​ഹാ​രം വെ​റും കൈ​കൊ​ണ്ട് എ​ണ്ണ​യി​ലി​ടു​ന്ന​തും മ​റി​ച്ചി​ടു​ന്ന​തു​മെ​ല്ലാം വീ​ഡി​യോ​യി​ൽ കാ​ണാം. ചു​റ്റും നി​ൽ​ക്കു​ന്ന​വ​ർ അ​ത്ഭു​ത​ത്തോ​ടെ നോ​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

23000-ത്തി​ല​ധി​കം പേ​ർ വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു. സ്ത്രീ​യു​ടെ കൈ ​പൊ​ള്ളാ​ത്തത്തി​ന്‍റെ ര​ഹ​സ്യ​മെ​ന്താ​ണെ​ന്നു​ള്ള ച​ർ​ച്ച​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ.

വി​ര​ലി​ൽ പൊ​തി​ഞ്ഞി​രി​ക്കു​ന്ന മാ​വ് കാ​ര​ണ​മാ​കും കൈ ​പൊ​ള്ളാ​ത്ത​ത് എ​ന്നാ​ണ് ഒ​രാ​ളു​ടെ ക​ണ്ടു​പി​ടി​ത്തം. 13 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ടി​ക്ക്ടോ​ക്കി​ലാ​ണ് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സ്ത്രീ​യു​ടെ പേ​രെ സ്ഥ​ല​മോ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നി​ല്ല. നേ​ര​ത്തെ തി​ള​ച്ച എ​ണ്ണ​യി​ൽ കൈ​കൊ​ണ്ട് മീ​ൻ വ​റ​ക്കു​ന്ന ന്യൂ​ഡ​ൽ​ഹി​ സ്വദേശി പ്രേം ​സിം​ഗി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

https://www.youtube.com/watch?v=2SiZlo24_N0&feature=youtu.be&fbclid=IwAR0dS-EeYQYmy5jfWKkUWhAGvbmnnwjQiBP_1ssdIgH4HqjZn2CWMMQ4Dcs

Related posts

Leave a Comment